കോടികളുടെ മയക്കുമരുന്നുമായി 5 യുവാക്കൾ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

കോടികളുടെ മയക്കുമരുന്നുമായി 5 യുവാക്കൾ പിടിയിൽ


കൊച്ചി
നഗരത്തിലെ മൂന്ന് രഹസ്യകേന്ദ്രങ്ങളിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ മാരകമായ ലഹരിവസ്തുക്കളുമായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന‌് കോടികൾ വിലയുള്ള എംഡിഎംഎ, എൽഎസ‌്ഡി സ‌്റ്റാമ്പ‌്, ജെന്റിൽമാൻ എക‌്സ‌്റ്റസി പിൽസ‌് മയക്കുമരുന്നുകളും പിടിച്ചെടുത്തു. എക‌്സൈസിന്റെ നാർക്കോടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് എന്ന പേരിൽ രൂപികരിച്ചിട്ടുള്ള വിവരശേഖരണ ശൃംഖലയിൽനിന്നാണ‌് സംഘത്തെക്കുറിച്ച‌് വിവരം ലഭിച്ചത‌്. എറണാകുളം ബാനർജി റോഡിൽ ഓകെ ക്ലബ്ബിന്റ ഭാഗത്തുനിന്ന‌് ഒമ്പത് ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് പന്നിയങ്കര സ്വദേശി ഫാത്തിമാ നിവാസിൽ സഫാൻ (22),  ഒമ്പത‌് ത്രീ ഡോട്ടട് എൽഎസ്ഡി സ്റ്റാമ്പുമായി കോഴിക്കോട് കാരപ്പറമ്പ് സ്വദേശി തറേൽപ്പറമ്പ് വീട്ടിൽ അക്ഷയ് (22), എറണാകുളം നോർത്ത് ഭാഗത്തുനിന്ന‌് 15 ഗ്രാം ഹഷീഷ് ഓയിലുമായി തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ വീട്ടിൽ മണികണ്ഠൻ (32), കോഴിക്കോട് അരക്കിണർ സ്വദേശി കെ ടി ഹൗസിൽ അബിനാസ് (26), കണ്ണൂർ കാൽടെക്‌സ് സ്വദേശി പടിക്കൽ വീട്ടിൽ ജൻഷീർ (33) എന്നിവരാണ‌് പിടിയിലായത‌്.

ആഡംബര ജീവിതത്തിന‌് പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയിൽ ജീവിക്കുന്നതിനുമാണ് പ്രതികൾ മയക്കുമരുന്ന‌് വിൽപ്പന നടത്തിയിരുന്നതെന്ന‌് എക‌്സൈസ‌് പറഞ്ഞു. ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ മാരകമായ ലഹരി മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയിൽനിന്ന് ഗോവയിൽ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നാണ‌് നിഗനമം. പ്രതികളെ ചോദ്യം ചെയ്തതിൽ ഗോവയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഡ്രഗ് മാഫിയ ഇതിന്റെ പുറകിലുണ്ടെന്ന‌് വ്യക്തമായി. മയക്കുമരുന്നുകൾ ആഫ്രിക്കൻ വംശജരിൽനിന്ന‌് വാങ്ങിയതാണെന്നും കേരളത്തിൽനിന്ന‌് നിരവധി യുവാക്കൾ ഇത്തരം ന്യൂജൻ മയക്കുമരുന്നുകൾക്കായി ഗോവയിൽ എത്തുന്നുണ്ടെന്നും പിടിയിലായവർ എക‌്സൈസിനോട‌് പറഞ്ഞു.

എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി സുരേഷ്, ഇൻസ്‌പെക്ടർ പി ശ്രീരാജ്, പ്രിവന്റിവ് ഓഫിസർമാരായ രാം പ്രസാദ്, ജയൻ, സിഇഒമാരായ എം എം അരുൺകുമാർ, പി എക്‌സ് റൂബൻ, ഷമീർ, ഹരിദാസ്, ജിമ്മി, ഡ്രൈവർ പ്രദീപ‌്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് എംഡിഎംഎ. ഏറ്റവുംവീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് ഇപ്പോൾ പിടിച്ചെടുത്തത്. 360 മൈക്രോഗ്രാം ലൈസർജിക‌് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പിന‌് 36 മണിക്കൂർവരെയാണ് ലഹരി. 0.1ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വർഷംവരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2IIfuqg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages