കോലഞ്ചേരി> പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ–ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിൽ രണ്ടുപേര്‍ക്ക് കുത്തേറ്റു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ‌് സംഭവം. യാക്കോബായ വിഭാഗം 23, 24 തീയതികളില്‍ നടക്കുന്ന പെരുന്നാളുമായി ബന്ധപ്പെട്ട് കെട്ടിയ ബാനര്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അഴിച്ചുമാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
കുത്തേറ്റ യാക്കോബായ വിഭാഗത്തില്‍പ്പെട്ട പഴന്തോട്ടം ചിറ്റിലപ്പാറ അഖില്‍ എല്‍ദോ (22), മണപ്പിള്ളിക്കുടി ജയ്‌സണ്‍ വര്‍ഗീസ് (20) എന്നിവരെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട പുത്തന്‍കുരിശ് ചെമ്പാട്ട് റെജി (45), പഴന്തോട്ടം പഠിപ്പുര നമീഷ് (22), കടയിരുപ്പ് പുല്ലുകാലായില്‍ ബിനീഷ് (27), രാമല്ലൂര്‍ കോടിയാട്ടില്‍ ഗ്രിന്റോ (27) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും തൊട്ടടുത്തുള്ള പഴയ പള്ളിക്കെട്ടിടത്തില്‍ യാക്കോബായ വിഭാഗവുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ആരാധന അര്‍പ്പിച്ചുവരുന്നത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2UwnVY0
via IFTTT
No comments:
Post a Comment