തിരുവനന്തപുരം> അന്തർ സംസ്ഥാന ബസുകളിൽ നികുതികുടിശ്ശിക വരുത്തിയവ പിടിച്ചെടുക്കുന്നതിനും തുക അടച്ചില്ലെങ്കിൽ ഉടമയ‌്ക്ക‌് എതിരെ അറസ‌്റ്റ‌് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാനും മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക‌് നിർദേശം നൽകി. അമിതവേഗത നിയന്ത്രിക്കാൻ ചെക‌്പോസ‌്റ്റുകളിൽ പരിശോധനവേളയിൽ ഡ്രൈവറുടെ ലൈസൻസിന്റെ പകർപ്പുവാങ്ങി സൂക്ഷിക്കും. ടിക്കറ്റ‌് ബുക്കിങ‌് ഏജൻസികൾക്ക‌് എൽഎപിടി ലൈസൻസ‌് അനുവദിക്കാനുള്ള മാനദണ്ഡങ്ങളും കർശനമാക്കി.
ഓപ്പറേഷൻ നൈറ്റ‌് റൈഡേഴ‌്സിന്റെ ഭാഗമായി ശനിയാഴ‌്ച 297 അന്തർ–-സംസ്ഥാന സ്വകാര്യ ബസുകൾക്ക‌് എതിരെ കേസെടുത്തു. എട്ട‌് ലക്ഷംരൂപ പിഴ ഈടാക്കി. യാത്രക്കാർക്ക‌് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കെഎസ‌്ആർടിസിക്ക‌് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. ബംഗളൂരുവിലേക്ക‌് പ്രത്യേക ട്രെയിനിനായുള്ള സംസ്ഥാനസർക്കാർ ഇടപെടൽ വിജയിച്ചതിന‌് പിന്നാലെയാണ‌് കൂടുതൽ ബസുകൾ ഇറക്കി അന്തർസംസ്ഥാന സ്വകാര്യ ബസ‌് സർവീസുകളുടെ കൊള്ള അവസാനിപ്പിക്കാനുള്ള നടപടി.
from Kerala || Deshabhimani Online News http://bit.ly/2L67cLT
via IFTTT
No comments:
Post a Comment