കുട്ടികളുടെ നഗ്നദൃശ്യം ഓൺലൈനിൽ: 21 പേർ അറസ‌്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

കുട്ടികളുടെ നഗ്നദൃശ്യം ഓൺലൈനിൽ: 21 പേർ അറസ‌്റ്റിൽ

തിരുവനന്തപുരം > ഓൺലൈൻവഴി കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രദർശിപ്പിച്ച സംഘം പൊലീസ‌് പിടിയിൽ. ഓപ്പറേഷൻ പി–- ഹണ്ട‌് എന്നപേരിൽ ദക്ഷിണമേഖലാ എഡിജിപി മനോജ‌് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി  നടത്തിയ റെയ‌്ഡിൽ 21 പേർ അറസ്റ്റിലായി. 45 റെയ‌്ഡുകളിൽ21 കേസ‌് രജിസ‌്റ്റർ ചെയ‌്തു. നൂറോളംപേർ പൊലീസ‌്  നിരീക്ഷണത്തിലാണ‌്. മൊബൈൽ ഫോണുകൾ അടക്കം നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട‌്.

ഇന്റർപോളിന്റെയും ഇന്റർനാഷണൽ സെന്റർഫോർ മിസിങ് ആൻഡ‌് എക‌്സ‌്പ്ലോയിറ്റഡ‌് ചിൽഡ്രന്റെയും  നിർദേശപ്രകാരം കൂടിയാണ‌് റെയ‌്ഡ‌്.ജില്ലാ പൊലീസ‌് മേധാവിമാരുടെ മേൽനോട്ടത്തിൽ ഞായറാഴ‌്ചയാണ‌് റെയ‌്ഡ‌് തുടങ്ങിയത‌്. വിവിധയിടങ്ങളിൽനിന്ന‌് ലാപ‌്ടോപ‌്, മൊബൈൽഫോൺ, ഹാർഡ‌് ഡിസ‌്ക‌് എന്നിവയും പിടിച്ചെടുത്തു.

മലപ്പുറത്താണ‌് കൂടുതൽ പേർ അറസ‌്റ്റിലായത‌്–-നാലുപേർ. തിരുവനന്തപുരം സിറ്റിയിൽ മൂന്നുപേരും അറസ‌്റ്റലായി.  എറണാകുളം  റൂറൽ, ആലപ്പുഴ, കൊല്ലം റൂറലിലും രണ്ടുപേർ അറ‌സ‌്റ്റിലായി. കൊല്ലം സിറ്റി, പത്തനംതിട്ട,  പാലക്കാട‌്, വയനാട‌്, കൊച്ചി സിറ്റി, ഇടുക്കി,  തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഒന്നുവീതം ആൾക്കാർ അറസ്റ്റിലായി.  കോഴിക്കോട‌് സിറ്റിയിൽ  രണ്ട‌് മൊബൈൽഫോൺ പിടിച്ചെടുത്തെങ്കിലും ആരും അറസ്റ്റിലായിട്ടില്ല.
 



from Kerala || Deshabhimani ​Online ​News https://ift.tt/2FJ27TI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages