200 അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

200 അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടി


സ്വന്തം ലേഖകന്‍
സ്വകാര്യ ആഡംബര ബസുകളിൽ യാത്രക്കാരെ വലയ്ക്കുന്ന വിവരം പുറത്തുവന്നതിനുപിന്നാലെ തൃശൂർ, പാലക്കാട് ജില്ലകളിൽ റോഡ് ട്രാൻസ്പോർട്ട് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശക്തമായ റെയ്ഡ്. തൃശൂർ–പാലക്കാട് ദേശീയപാതയിൽ പാലിയേക്കര ടോൾമുതൽ വാളയാർ ചെക‌്പോസ‌്റ്റ‌് വരെയുള്ള ഇടങ്ങളിലാണ് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി ആഡംബര ബസുകളിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധന നടത്തിയ നിരവധി സ്വകാര്യ അന്തർസംസ്ഥാന ആഡംബര ബസുകളിൽ 200 എണ്ണത്തിനെതിരെ നടപടി സ്വീകരിച്ചു. 3.50 ലക്ഷം രൂപ പിഴ ഈടാക്കിയതായും ട്രാൻസ്പോർട്ട് ഡെപ്യൂട്ടി കമീഷണർ എം പി അജിത്ത്കുമാർ പറഞ്ഞു.

പാരലൽ സ്റ്റേജ് ക്യാരേജ് ഓപ്പറേഷന്റെ പേരിൽ നടത്തിയ പരിശോധനയിൽ 150 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.  മറ്റ‌് പരിശോധനകളിൽ അമ്പതോളം ബസുകൾക്കെതിരെയും നടപടിയെടുത്തു. ആന്ധ്രാപ്രദേശ‌്, കർണാടകം, പുതുച്ചേരി, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാന രജിസ്ട്രേഷനിലുള്ള ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. സ്പീഡ് ഗവേണർ ഇല്ലാത്തതിനും അനധികൃതമായി പാഴ്സൽ സർവീസ് നടത്തിയതിനുമാണ‌് നടപടി സ്വീകരിച്ചത‌്. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരുടെ  പെരുമാറ്റത്തെക്കുറിച്ച‌് യാത്രക്കാരിൽനിന്ന് ചോദിച്ചറിഞ്ഞു. മോശമായി പെരുമാറിയ നിരവധി ബസ് ജീവനക്കാരെ താക്കീത് നൽകി വിട്ടയച്ചു.

വരും ദിവസങ്ങളിലും ദേശീയപാതയിൽ ശക്തമായ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസയിൽ ദിവസവും വാഹനപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസും റോഡ് ട്രാൻസ‌്‌പോർട്ട് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുക.

കോട്ടയത്ത‌ും പരിശോധന
പെർമിറ്റ‌് വ്യവസ്ഥകൾ ലംഘിച്ച അടൂർ–-ബംഗളൂരു കല്ലട ബസ‌ിനെതിരെ കോട്ടയത്ത‌് മോട്ടോർ വാഹന വകുപ്പ‌് നടപടിയെടുത്തു. സാധാരണ റൂട്ട‌് ബസുകളിൽ ടിക്കറ്റ‌് നൽകി ആളുകളെ കയറ്റുന്നതുപോലെ പണം ഈടാക്കി ആളുകളെ കയറ്റിയത‌് കണ്ടെത്തിയതിനെ തുടർന്നാണ‌്  മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഇത‌് പെർമിറ്റ‌് ലംഘനമാണ‌്. ഇതിന്റെ അടിസ്ഥാനത്തിൽ 5000 രൂപ പിഴ അടക്കാൻ നിർദേശിച്ചതായി മോട്ടോർ വാഹനവകുപ്പ‌് അധികൃതർ അറിയിച്ചു. ബസ‌് ഓപറേറ്റർമാക്ക‌് ലൈസൻസ‌്ഡ‌് ഏജന്റ‌് ഫോർ പബ്ലിക്ക‌് ട്രാൻസ‌്പോർട്ട‌്(എൽഎപിടി) എന്ന പ്രത്യേക ലൈസൻസ‌്  എടുക്കണമെന്ന‌ുകാട്ടി മോട്ടോർ വാഹനവകുപ്പ‌് നോട്ടീസും നൽകിയിട്ടുണ്ട‌്.

ഓപ്പറേഷൻ നൈറ്റ‌് റൈഡേഴ‌്സ‌് 259 കേസ‌്; 3.74 ലക്ഷം രൂപ പിഴ ഈടാക്കി
നിയമലംഘനം നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യ ബസ‌് സർവീസുകൾ കണ്ടെത്താനുള്ള ഓപ്പറേഷൻ നൈറ്റ‌് റൈഡേഴ‌്സ‌ിൽ ബുധനാഴ‌്ചവരെ രജിസ‌്റ്റർ ചെയ‌്തത‌് 259 കേസുകൾ. 3.74 ലക്ഷം രൂപ പിഴ  ഈടാക്കിയതായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പൊലീസ‌് സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പാണ‌് പരിശോധന നടത്തുന്നത‌്.

9 ചെക‌്പോസ‌്റ്റുകളിൽ പരിശോധന നടത്തി. ചരക്ക് കടത്തിയ മൂന്ന് ബസുകൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. എൽഎപിടി ലൈസൻസില്ലാതെ പ്രവർത്തിച്ച 46 ടിക്കറ്റ‌്ബുക്കിങ‌് എജൻസികൾക്ക‌് നോട്ടീസ് നൽകി. ഒരാഴ‌്ചക്കുള്ളിൽ മതിയായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഈ ഏജൻസികൾ അടച്ചുപൂട്ടും. അന്തർസംസ്ഥാന ബസുകൾ റദ്ദാക്കരുതെന്ന് കെഎസ്ആർടിസിക്ക് കർശനനിർദേശം നൽകി. റദ്ദാക്കേണ്ടിവന്നാൽ പകരം ബസ് ലഭ്യമാക്കണം. വാടകയ്ക്ക് ഓടുന്ന എല്ലാ ബസുകളും ഇപ്പോൾ ലഭ്യമല്ല.

കേടായ ബസുകൾക്ക് പകരം ബസുകൾ നൽകിയില്ലെങ്കിൽ വാടക ബസ് കരാർ റദ്ദാക്കുമെന്ന് മഹാവോയേജ് കമ്പനിക്ക് നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാത്രിയും പരിശോധന തുടർന്നു. പിടികൂടിയവയിൽ അധികവും പാഴ്‌സൽ കടത്തിയ ബസുകളാണ്. വേഗപ്പൂട്ട് ഒഴിവാക്കുക, അമിതവേഗം, പ്രത്യേകം ടിക്കറ്റ് നൽകിയ യാത്രക്കാരെ കൊണ്ടുപോകുക എന്നീ ക്രമക്കേടുകളും കണ്ടെത്തി. വ്യാഴാഴ്ച രാത്രിയോടെ 400 ഓളം ബസുകൾ പരിശോധിച്ചു.തിരുവനന്തപുരത്ത് രാത്രി നടന്ന പരിശോധനയിൽ 16 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. അനുമതി ഇല്ലാതെ പ്രവർത്തിച്ച പത്ത് സ്ഥാപനങ്ങൾക്ക് പൂട്ടാൻ നോട്ടീസ് നൽകി.



from Kerala || Deshabhimani ​Online ​News http://bit.ly/2II4oT1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages