മട്ടന്നൂർ
ദോഹയിൽനിന്ന് കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിൽനിന്ന‌് ഇറങ്ങാതെ യാത്രക്കാർ പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ 4.50 ന് കണ്ണൂരിൽ എത്തേണ്ട വിമാനം 13 മണിക്കൂർ വൈകി വൈകിട്ട് 5.30 നാണ് എത്തിയത്. ഇൻഡിഗോ പ്രതിനിധിയുമായി സംസാരിച്ചതിനുശേഷമാണ് യാത്രക്കാർ പുറത്തിറങ്ങിയത്. 186 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ദോഹയിൽനിന്ന‌് വിമാനം വൈകുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു. രാവിലെ ഏഴുമുതൽ നാലു തവണ പുറപ്പെടുന്ന സമയം മാറ്റി. തലേന്ന് രാത്രി പത്തിന് വിമാനത്താവളത്തിൽ എത്തിയവർക്ക് കുടിവെള്ളംപോലും ലഭിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ചുരുങ്ങിയ ദിവസത്തെ ലീവിൽ വോട്ട് ചെയ്യാനും മറ്റും എത്തിയവരാണ് ഭൂരിഭാഗംപേരും.
from Kerala || Deshabhimani Online News http://bit.ly/2KUgFpm
via IFTTT
No comments:
Post a Comment