കൊച്ചി> പി രാജീവ‌് ജയിക്കേണ്ടത‌് എറണാകുളത്തിന്റെ ആവശ്യമാണെന്ന‌് നടൻ മണികണ‌്ഠൻ. എറണാകുളത്ത‌് ഇതിലും മികച്ചൊരു സ്ഥാനാർഥി മറ്റൊരു പാർടിക്കും ഉണ്ടാകുമെന്ന‌് തോന്നുന്നില്ല. രാജ്യത്ത‌് എവിടെ പോയാലും ഞാൻ പി രാജീവിന്റെ നാട്ടുകാരനാണെന്ന‌് അഭിമാനത്തോടെ പറയാൻ കഴിയും-.
കാലാവധി പൂർത്തിയാകുന്ന വേളയിൽ രാജ്യസഭ അദ്ദേഹത്തിനു നൽകിയ യാത്രയയപ്പ‌് അവിസ‌്മരണീയമായിരുന്നു. സഭാനടപടികളെക്കുറിച്ച‌് മറ്റ‌് പാർലമെന്റ‌് അംഗങ്ങൾക്ക‌് ക്ലാസെടുക്കാൻവരെ അദ്ദേഹം നിയോഗിക്കപ്പെട്ടു. എംപിയായിരിക്കുമ്പോഴും പാർടി ചുമതലകൾ വഹിക്കുമ്പോഴും എറണാകുളത്തിനുവേണ്ടി ഒരുപാട‌് കാര്യങ്ങൾ ചെയ‌്തു.
എറണാകുളത്തെ സർക്കാർ ആശുപത്രികൾ, പ്രത്യേകിച്ച‌് ജനറൽ ആശുപത്രിയെ ഇന്ന‌് കാണുന്ന രൂപത്തിൽ വളർത്തിയതിനുപിന്നിൽ അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമമുണ്ട‌്. സംസ്ഥാനത്തിനു പുറത്തുള്ള എംപിമാരുടെ അടക്കം ഫണ്ടുകൾ ജനറൽ ആശുപത്രിക്കുവേണ്ടി വിനിയോഗിക്കാൻ കഴിഞ്ഞു.
സാധാരണക്കാർക്ക‌് ഒരകൽച്ചയുമില്ലാതെ രാജീവിന്റെ തോളത്തു കൈയിട്ട‌് സംസാരിക്കാൻ കഴിയും. രാഷ്ട്രീയ ഭേദമെന്യേ ആർക്കും അദ്ദേഹത്തെ സമീപിക്കാം. കലാപ്രവർത്തകരെ എന്നും പ്രോത്സാഹിപ്പിക്കുന്ന നേതാവാണ‌് അദ്ദേഹം.
ഏതുനേരത്തും ഫോണിൽ ഒരു മെസേജ‌് അയയ‌്ക്കാൻ കഴിയുന്ന, അതിനു മറുപടി നൽകുന്ന സഹോദരനാണ‌് പി രാജീവെന്നും മണികണ‌്ഠൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2HyKTLq
via IFTTT
No comments:
Post a Comment