ആരുപോയാലും കോട്ടയം വിട്ടുകൊടുക്കില്ല; വഴങ്ങാതെ കെ എം മാണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

ആരുപോയാലും കോട്ടയം വിട്ടുകൊടുക്കില്ല; വഴങ്ങാതെ കെ എം മാണി

കോട്ടയം > കേരള കോൺഗ്രസിൽ പി ജെ ജോസഫുമായുണ്ടായ ശീതസമരത്തിൽ അയവില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാൻ കെ എം മാണി വിഭാഗത്തിന്റെ തീരുമാനം. പാർടിയിൽനിന്ന‌് ആരുപുറത്തുപോയാലും കോട്ടയം സീറ്റ‌് വിട്ടുകൊടുക്കേണ്ടെന്ന‌് കെ എം മാണിയും വിശ്വസ‌്തരും ധാരണയിലെത്തി. കോൺഗ്രസുമായി ഞായറാഴ‌്ച കൊച്ചിയിൽ നടക്കുന്ന ചർച്ചയിലും  മാണിയും- പി ജെ ജോസഫും കേരള കോൺഗ്രസിന‌് രണ്ട‌് സീറ്റ‌് വേണമെന്ന‌് ആവശ്യപ്പെടും.

ചെയർമാനായ തന്നെ മറികടന്ന‌് വർക്കിങ് ചെയർമാൻ പി ജെ ജോസഫ‌് രണ്ട‌് സീറ്റെന്ന ആവശ്യവുമായി വാർത്താസമ്മേളനം നടത്തിയതിലുള്ള പരിഭവം മാണി ഉള്ളിലൊതുക്കി. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രണ്ടുസീറ്റ് വേണമെന്ന് ആവശ്യപ്പെട്ട ജോസഫ‌് ലോക‌്സഭയിലേക്ക‌് താൻ മത്സരിക്കാൻ തയ്യാറാണെന്നും  പ്രഖ്യാപിച്ചിരുന്നു. കോട്ടയത്തിന‌് പുറമെ ഇടുക്കിയോ ചാലക്കുടിയോകൂടി വേണമെന്നതാണ‌് ജോസഫിന്റെ ആവശ്യം. ആറ‌് നിയമസഭാംഗങ്ങൾ മാത്രമുള്ള കേരള കോൺഗ്രസിന‌് യുഡിഎഫിൽ രണ്ട‌് സീറ്റ‌് കിട്ടാനുള്ള സാഹചര്യമില്ല.

ഇതറിയാവുന്ന മാണി അതുകൊണ്ടുതന്നെ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നില്ല. അന്തിമ യുഡിഎഫ‌് തീരുമാനം ഒരുസീറ്റ‌് മാത്രം എന്നതാകുമെന്ന സന്ദേശം മാണിക്ക‌് കിട്ടി. കോട്ടയം ജോസഫ‌് വിഭാഗത്തിന‌് വിട്ടുകൊടുക്കാൻ അദ്ദേഹം ഒരുക്കവുമല്ല.  ഉമ്മൻചാണ്ടിയുടെ പിന്തുണയും മാണിക്കാണ‌്. തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം വരുന്നതോടെ തന്റെ നിലപാട‌് വെട്ടിത്തുറന്ന‌് പറഞ്ഞ‌് അദ്ദേഹം രംഗത്തെത്തുമെന്നാണ‌് സൂചനകൾ.



from Kerala || Deshabhimani ​Online ​News https://ift.tt/2Etm7Jj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages