വയനാട്ടിൽ പൊതുസ്ഥാനാർഥി വേണമെന്ന‌് ലീഗ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

വയനാട്ടിൽ പൊതുസ്ഥാനാർഥി വേണമെന്ന‌് ലീഗ‌്

മലപ്പുറം > ലോക‌്സഭയിലേക്ക‌് മത്സരിക്കാൻ മൂന്നാംസീറ്റ‌് വേണമെന്ന ആവശ്യത്തിൽനിന്ന‌് പിൻമാറാൻ പുതിയ നിബന്ധനയുമായി മുസ‌്ലിംലീഗ‌്. കഴിഞ്ഞതവണ എം പി വീരേന്ദ്രകുമാർ മത്സരിച്ച പാലക്കാടും കിട്ടില്ലെന്ന‌് ഉറപ്പായതോടെ വയനാട്‌ സീറ്റിൽ ലീഗിനുകൂടി സമ്മതനായ പൊതുസ്ഥാനാർഥിയെന്ന നിർദേശമാണ് നേതൃത്വം കോൺഗ്രസിന‌് മുന്നിൽവച്ചത്.  അന്തരിച്ച എംപി എം ഐ ഷാനവാസിന്റെ ബന്ധുവിനെ നിർദേശിച്ചിട്ടുമുണ്ട‌്. സർക്കാർ സർവീസിലുള്ള ഇദ്ദേഹത്തെ രാജിവയ‌്പിച്ച‌് മത്സരിപ്പിക്കാനാണ‌് നീക്കം. ഇതോടെ കോൺഗ്രസിലെ സീറ്റുമോഹികൾ ആശങ്കയിലായി.

വയനാട് സീറ്റിൽ ഷാനവാസിന്റെ മകൾക്കായി ചില കേന്ദ്രങ്ങൾ യുഡിഎഫ‌് അനുകൂല പത്രം ഉപയോഗിച്ച‌് പ്രചാരണം നടത്തിയിരുന്നു. കോൺഗ്രസിലെ വനിതാ നേതാവും രംഗത്തുണ്ട‌്. വനിതാ സ്ഥാനാർഥിയെ ഒഴിവാക്കുന്നതിന‌്  ലീഗിന്റെ ആവശ്യത്തെ പിന്തുണച്ചാൽകൊള്ളാമെന്ന് കെപിസിസിയിൽ അഭിപ്രായമുണ്ട‌്.  എന്നാൽ, കോൺഗ്രസ‌് ചിഹ്നത്തിൽ മത്സരിപ്പിച്ചില്ലെങ്കിൽ നേതൃത്വം മറുപടി നൽകേണ്ടിവരും. സ്ഥാനാർഥിയെ പുറത്തുനിന്ന‌് കെട്ടിയിറക്കിയാൽ അംഗീകരിക്കില്ലെന്ന‌് യൂത്ത‌് കോൺഗ്രസും കെഎസ‌്‌യുവും പ്രമേയത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. 

രാജ്യസഭയിലേക്ക‌് ഒഴിവുവരുമ്പോൾ പരിഗണിക്കണമെന്ന ലീഗ‌് നേതൃത്വത്തിന്റെ  ഒത്തുതീർപ്പ് നിർദേശം കോൺഗ്രസ‌് നേതൃത്വം തുടക്കത്തിലേ വെട്ടി. പകരം തമിഴ‌്നാട്‌, കർണാടക സംസ്ഥാനങ്ങളിൽ സീറ്റ് തരപ്പെടുത്താൻ സഹായിക്കാമെന്നാണ‌് കോൺഗ്രസ‌് നൽകിയ വാഗ‌്ദാനം. മുമ്പ‌് ഡിഎംകെ ടിക്കറ്റിൽ ലീഗ‌് നേതാവ‌് മത്സരിച്ചിട്ടുണ്ട‌്. മറ്റ് കക്ഷികളുടെ സീറ്റ‌് നീട്ടി കോൺഗ്രസ‌് മോഹിപ്പിക്കുന്നത‌് വലിയ നേട്ടമായി ലീഗ‌് നേതാക്കൾ അണികളോട്‌ വിശദീകരിക്കുന്നുണ്ട‌്. നേതൃത്വം കോൺഗ്രസിന‌്  അനാവശ്യമായി വഴങ്ങിയെന്നും നേതാക്കൾ കബളിപ്പിക്കുന്നുവെന്നുമുള്ള വികാരമാണ‌് ലീഗ‌്  അണികൾക്ക‌്. മൂന്നാം സീറ്റിനായി  വാദിക്കുന്ന  അണികളെയും  പോഷകസംഘടനകളെയും  തൃപ‌്തിപ്പെടുത്തുന്ന ഫോർമുല ഉണ്ടാകണമെന്ന് ലീഗ‌് നേതൃത്വം കെപിസിസിയെ അറിയിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2T9G5TI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages