കൊച്ചി > കൊച്ചിയിൽ തീ പിടുത്തമുണ്ടായ ചെരുപ്പ് കമ്പനി ഗോഡൗണിന്റെ ആറുനില കെട്ടിടം പൊളിച്ചു നീക്കണമെന്ന് അന്വേഷണ റിപ്പോർട്ട്. ഫയർ ആൻഡ് സേഫ്‌റ്റി വിഭാഗമാണ് സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. കെട്ടിടം ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും കെട്ടിടത്തിൽ അനുമതി ഇല്ലാതെ നിർമാണപ്രവർത്തനം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തീപിടുത്തത്തിന്റെ ആഘാതം കൂടാൻ ഇത് കാരണമായി. ഇലക്‌ട്രിക് പാനൽ ബോർഡിൽ നിന്നാണ് തീപടർന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്. കോട്ടയം എറണാകുളം മേഖല ഫയർ ഓഫീസർമാരുടെ സംഘമാണ് റിപ്പോർട്ട് കൈമാറിയത്.
കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവർത്തന രഹിതമാണെന്ന് സൂചന കിട്ടിയ സാഹചര്യത്തിലാണ് ഫയർ ആൻഡ് സേഫ്‌റ്റി വിഭാഗം അന്വേഷണം തുടങ്ങിയത്. ഫാൽക്കൺ ഏജൻസിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിരുന്നു. കമ്പനി മാനേജർമാരായ ഫിലിപ്പ് ചാക്കോ, ജോൺ എന്നിവരിൽ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Vzfj43
via IFTTT
No comments:
Post a Comment