ജുവൈരിയ്യ വധക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 70,000 രൂപ പിഴയും ശിക്ഷ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

ജുവൈരിയ്യ വധക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 70,000 രൂപ പിഴയും ശിക്ഷ

മഞ്ചേരി> ജുവൈരിയ്യ വധക്കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 70,000 രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണ അരക്കുപറമ്പ് പള്ളിക്കുന്ന് വെല്ലടിക്കാട്ടില്‍ അബ്ദുറഹിമാന്‍ (60)നെയാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും, കവര്‍ച്ചക്ക് ജീവപര്യന്തം തടവ് ശിക്ഷ.

തെളിവ് നശിപ്പിച്ച കുറ്റത്തിന് ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയും ചേര്‍ത്താണ് ശിക്ഷ. പിഴയടച്ചില്ലങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. സെഷന്‍സ് ജഡ്ജി എ വി നാരായണന്റേതാണ് വിധി.  ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.

ജുവൈരിയ്യയുടെ എടയൂര്‍ പൂക്കാട്ടിരിയിലുള്ള വീട്ടില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും പ്രതി മോഷ്ടിച്ചിരുന്നു. ഈ കേസില്‍ തിരൂര്‍ കോടതി ശിക്ഷിക്കപ്പെട്ട ഇയാള്‍ മൂന്ന് വര്‍ഷമായി കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. 2015 ആഗസ്റ്റ് ആറിനാണ് അബ്ദുറഹിമാന്‍ ഭാര്യാ സഹോദരിയായ എടയൂര്‍ പൂക്കാട്ടിരി ജുവൈരിയ്യയെ കൊലപ്പെടുത്തിയത്.

1995ല്‍ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. വീട്ടിലെ ആഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ജുവൈരിയ അബ്ദുറഹിമാനെ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആരോപണങ്ങള്‍ ബലപ്പെട്ടതോടെ ദര്‍ഗ്ഗയില്‍വെച്ച് സത്യം ചെയ്തുതരാംമെന്ന് വിശ്വസിപ്പിച്ച് അബ്ദുറഹിമാനെതിരെയുള്ള ജുവൈരിയ തമിഴ്‌നാട് അഭ്രപാളയത്ത് കൊണ്ടുപോയി.അവിടെവെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി.

ദര്‍ഗ്ഗയിലേക്കുള്ള ബസ്‌യാത്രക്കിടയില്‍ പ്രതി ജുവൈരിയക്ക് ഉറക്കഗുളിക നല്‍കിയിരിന്നു. അബോധാവസ്ഥയിലായ ജുവൈരിയയെ പുഴയിലേക്ക് തള്ളാന്‍ പലതവണ ശ്രമിച്ചു. ശ്രമം പാളിയതോടെ ബസില്‍ നാട്ടിലേക്ക് മടങ്ങി. പെരിന്തല്‍മണ്ണയില്‍ ബസിറങ്ങിയശേഷം അബോധാവസ്ഥയിലുള്ള ജുവൈരിയെ ഓട്ടോറിക്ഷയില്‍ കയറ്റി പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ടു പോയി. പാങ്ങോട്-മണ്ടായി ട്രാക്ടര്‍ പാലത്തില്‍ നിന്നും ജുവൈരിയ്യയെ തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തില്‍ മുക്കിതാഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

മൃതദേഹത്തില്‍നിന്നുള്ള ആഭരണങ്ങളും മൊബൈല്‍ഫോണും പ്രതി കവര്‍ന്നു. വളാഞ്ചേരി സിഐ കെ ജി സുരേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42 സാക്ഷികളുള്ള കേസില്‍ 23 പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 55രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‌വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരായി.



from Kerala || Deshabhimani ​Online ​News https://ift.tt/2Ugw4AJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages