കോഴിക്കോട് > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ മുളീധരനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനം.സിറ്റിങ് എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന കടുത്ത സമ്മർദ്ദം ഉണ്ടായിട്ടും പരാജയഭീതിമൂലം ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് കെ മുരളീധരനെ നിർദ്ദേശിച്ചത്.പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് പറയുന്നു. വട്ടിയൂർകാവ് എംഎൽഎയാണ് മുരളീധരൻ .
വയനാട് ടി സിദ്ദിഖും ആലപ്പുഴ ഷാനിമോൾ ഉസ്‌മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മൽസരിക്കും. വയനാട് സീറ്റിലേക്കും സ്‌ഥാനാർത്ഥിയെ തീരുമാനിച്ചത് കടുത്ത ഗ്രൂപ്പ് പോരിന് ശേഷമാണ്. ടി സിദ്ദിഖിന്റെ പേര് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല ഇന്നലെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു.
എൽഡിഎഫ് സ്‌ഥാനാർത്ഥി പി ജയരാജനെതിരെ വടകരയിൽ മത്സിക്കാൻ സ്‌ഥാനാർത്ഥിയെ കിട്ടാതെ കടുത്ത പ്രതിസന്ധിയിലായിരുന്നു കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്‌ണന്റെ പേരാണ് പറഞ്ഞ്‌കേട്ടത്. പിന്നീട് കെ പിസിസി സെക്രട്ടറി കെ പ്രവീൺകുമാർ അടക്കം നിരവധിപേരുകൾ പരിഗണിച്ചു.സ്‌ഥാനാർത്ഥിയാക്കാൻ വി എം സുധീരനേയും സമീപിച്ചിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്‌തമായിരുന്നു. മുല്ലപ്പള്ളിയെ മൽസരിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫാക്‌സ്‌സന്ദേശമാണ് ഇന്നലെ എഐസിസി ആസ്‌ഥാനത്തേക്ക് എത്തിയത്. എന്നാൽ പരാജയഭീതിമൂലം മുല്ലപ്പള്ളി പിൻമാറുകയായിരുന്നു . കെപിസിസി പ്രസിഡന്റ് ആയതിനാൽ എല്ലാ മണ്‌ഡലത്തിന്റെയും ചുമതല ഉണ്ടെന്നും അതിനാൽ മത്സരിക്കുന്നില്ലെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്.
from Kerala || Deshabhimani Online News https://ift.tt/2Fbo4KY
via IFTTT
No comments:
Post a Comment