രാഹുൽ ഗാന്ധി വരുമോ, ഇല്ലയോ; നേതാക്കൾ നെട്ടോട്ടത്തിൽ; പാണക്കാട‌് തങ്ങളെ ദുരുപയോഗംചെയ്തതതിൽ ലീഗ‌് കേന്ദ്രങ്ങളിൽ നീരസം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

രാഹുൽ ഗാന്ധി വരുമോ, ഇല്ലയോ; നേതാക്കൾ നെട്ടോട്ടത്തിൽ; പാണക്കാട‌് തങ്ങളെ ദുരുപയോഗംചെയ്തതതിൽ ലീഗ‌് കേന്ദ്രങ്ങളിൽ നീരസം


വയനാട‌് സ്ഥാനാർഥിത്വം സംബന്ധിച്ച‌് രാഹുൽ ഗാന്ധി സമ്മതംമൂളിയെന്ന‌ മട്ടിൽ വെളിപ്പെടുത്തൽ നടത്തിയ കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ വെട്ടിൽ. എങ്ങനെയും  രാഹുലിനെ വയനാട്ടിൽ എത്തിക്കുന്നതിനുള്ള സമ്മർദ്ദതന്ത്രം പയറ്റുകയാണ‌് ഇവർ.  ഡൽഹിയിലുള്ള എ കെ ആന്റണി വഴിയാണ‌് നീക്കം ശക്തമാക്കിയിരിക്കുന്നത‌്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന‌് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ‌് ഈ നെട്ടോട്ടത്തിന‌് പിന്നിൽ.സ്ഥാനാർഥി നിർണയത്തെക്കുറിച്ച‌് ഇപ്പോഴും കേരളത്തിൽനിന്ന‌് എഐസിസിക്ക‌് പരാതി പ്രവഹിക്കുകയാണ‌്. ടി സിദ്ദിഖിനെതിരെയാണ‌് ‌ കൂടുതൽ പരാതി ഹൈക്കമാൻഡിന‌് മുന്നിലുള്ളത‌്. ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന‌് വഴങ്ങി സിദ്ദിഖിനെ വയനാട്ടിൽ സ്ഥാനാർഥിയാക്കിയതിൽ ഗ്രൂപ്പ‌് ഭേദമില്ലാതെ വികാരം ശക്തിപ്പെട്ടുവരികയുമായിരുന്നു.  സിദ്ദിഖിനെ ഒഴിവാക്കാൻ നിർദേശിക്കുമെന്ന സൂചനയും ശക്തമായി. ഇതുമുന്നിൽ കണ്ടാണ‌് ഉമ്മൻചാണ്ടി ആദ്യംതന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത‌്. എ ഗ്രൂപ്പ‌് ക്രെഡിറ്റ‌് തട്ടിയെടുക്കുമെന്ന‌് കണ്ടപ്പോൾ തൊട്ടുപിറകെ രമേശ‌് ചെന്നിത്തലയും പ്രഖ്യാപനം നടത്തി.

അമിതതാൽപ്പര്യക്കാർക്കും മിണ്ടാട്ടമില്ല
രാഹുൽ ഗാന്ധി വരുമെന്ന പ്രതീക്ഷയിലാണ‌് വയനാട്ടിലെ കോൺഗ്രസ‌് പ്രവർത്തകർ. എന്നാൽ മറ്റ‌് മണ്ഡലങ്ങളിൽ ഇത‌് കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ലെന്നാണ‌് സൂചന. ആശയക്കുഴപ്പമില്ലെന്ന‌് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവർത്തിച്ച‌ുപറയുമ്പോഴും മുഖംരക്ഷിക്കാൻ വഴിതേടുകയാണ‌് ഇരുവരും. രാഹുലിന്റെ വരവിൽ അമിതതാൽപ്പര്യം പ്രകടിപ്പിച്ച മുസ്ലിംലീഗും കേരള കോൺഗ്രസും ഞായറാഴ‌്ച ഇതേകുറിച്ച‌് മിണ്ടിയില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തയ്യാറായാൽ രാഷ്ട്രീയമായും സംഘടനാപരമായും ശക്തമായായി നേരിടുമെന്ന‌് എൽഡിഎഫ‌് വ്യക്തമാക്കിയിട്ടുണ്ട‌്. വയനാട്ടിലെ എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീർ സജീവമായ പ്രചാരണം തുടരുകയാണ‌്. ഈ കോലാഹലമൊന്നും എൽഡിഎഫ‌് പ്രചാരണത്തെ ബാധിച്ചിട്ടില്ല. ബിജെപി മുന്നണി വയനാട‌് സീറ്റ‌് ബിഡിജെഎസിന‌ാണ‌് നൽകിയിട്ടുള്ളത‌്. രാഹുൽ ഗാന്ധി സ്ഥാനാർഥിയായാൽ സീറ്റ‌് ബിജെപി ഏറ്റെടുക്കുമെന്ന‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻ പിള്ള അറിയിച്ചു.

പ്രതീക്ഷതെറ്റി; മുല്ലപ്പള്ളി വാർത്താസമ്മേളനം റദ്ദാക്കി
രാഹുൽ മത്സരിക്കുന്നത‌് സംബന്ധിച്ച‌് ഞായറാഴ‌്ച തീരുമാനം വരുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ‌് നേതൃത്വം. ഹൈക്കമാൻഡിൽനിന്ന‌് ഒരു വിശദീകരണവും ലഭിക്കാതെ വന്നതോടെ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ ഞായറാഴ‌്ച നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. ഇതിനിടെ മൽസരിക്കുന്ന കാര്യം രാഹുൽ  തീരുമാനിച്ചിട്ടില്ലെന്ന പി സി ചാക്കോയുടെ വെളിപ്പെടുത്തലും കെപിസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.

രാഹുലിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം ഉടനെന്ന‌് ശനിയാഴ‌്ച അവകാശപ്പെട്ട ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും തീരുമാനം ഇനിയും നീട്ടരുതെന്ന ആവശ്യമാണ‌് ഞായറാഴ‌്ച മുന്നോട്ടുവച്ചത‌്. സംസ്ഥാനത്തെ കോൺഗ്രസ‌് നേതൃത്വം ഇപ്പോഴും ആശങ്കയിലാണെന്നാണ‌് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത‌്. തിങ്കളാഴ‌്ചത്തെ തീരുമാനം മറിച്ചായാൽ യുഡിഎഫ‌് നേതൃത്വം അപഹാസ്യരാകും.

സിദ്ദിഖ‌് ഡമ്മിയായി; തങ്ങളെയും വേഷംകെട്ടിച്ചു
സ്വന്തം ലേഖകൻ
രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ നേരത്തെ തീരുമാനിച്ച കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ  ടി സിദ്ദിഖിനെ ഡമ്മിയായി ഇറക്കിയതിലൂടെ  വയനാട്ടിലെ വോട്ടർമാരെവഞ്ചിക്കുകയായിരുന്നുവെന്ന‌് തെളിഞ്ഞു. വയനാട്ടിൽ ഏത് കുറ്റിച്ചൂലിനെ  നിർത്തിയാലും ജയിക്കുമെന്ന ചില  നേതാക്കളുടെ പ്രഖ്യാപനത്തിൽ പ്രതിഷേധം കെട്ടടങ്ങുംമുമ്പാണ‌് പുതിയ വിവാദം.

സിറ്റിങ്‌ എംപി എം ഐ ഷാനവാസിന്റെ നിര്യാണത്തിനുശേഷം വയനാട‌് സീറ്റിനെച്ചൊല്ലി എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം രൂക്ഷമായിരുന്നു. രാഹുലിന്റെ സ്വന്തം മണ്ഡലമായ അമേഠിയിൽ തോൽക്കുമെന്ന ഭയത്താൽ വയനാട്ടിൽ ആരുടെയും പേര‌് നിർദേശിക്കേണ്ടെന്ന‌്  കെപിസിസിയോട്‌ ഹൈക്കമാൻഡ‌് നിർദേശിച്ചു. ഇതനുസരിച്ചാണ‌് ആദ്യഘട്ടത്തിൽ വയനാട‌് ഒഴിച്ചിട്ടത‌്. എന്നാൽ, ഒരു സ്ഥാനാർഥിയെ നിർത്തി  പിൻവലിക്കുന്നതാണ്  ഉചിതമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞെു. രാഹുൽ രണ്ടിടത്ത‌് ജയിച്ചാൽ എ ഗ്രൂപ്പിനായി സിദ്ദിഖിനെ മത്സരിപ്പിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രാമാണിതെന്നാതിരുന്നുവെന്ന‌് ഐ ഗ്രൂപ്പുകാർ പറയുന്നു.

കബളിപ്പിക്കൽ പൂർണമാക്കാൻ രാഹുൽ മത്സരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് കർണാടകത്തിൽനിന്ന‌് ഒരു കത്തും വാങ്ങിച്ചു. മത്സരിക്കുന്നതിന‌് മുന്നോടിയായി വയനാട്‌ സന്ദർശിക്കാനും രാഹുൽ തീരുമാനിച്ചു. എന്നാൽ, മാവോയിസ‌്റ്റ‌് ഏറ്റുമുട്ടൽ ഉണ്ടായതിനാൽ സുരക്ഷാ അനുമതി കിട്ടിയില്ല.

മുസ‌്ലിംലീഗ‌് അധ്യക്ഷൻ പാണക്കാട്‌ ഹൈദരലി ശിഹാബ‌് തങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരം സിദ്ദിഖ‌് മണ്ഡലത്തിൽ പ്രചാരണമാരംഭിച്ചത‌്. തെരഞ്ഞെടുപ്പ‌് നാടകത്തിന‌് പാണക്കാട‌് തങ്ങളെ ദുരുപയോഗംചെയ്തത്‌ ലീഗ‌് കേന്ദ്രങ്ങളിലും സമുദായ സംഘടനകളിലും നീരസത്തിനിടയാക്കി.

പാണക്കാട‌് തങ്ങളെപോലും കരുവാക്കി നടത്തിയ നാടകത്തിന്റെ സൂത്രധാരൻ ഉമ്മൻ ചാണ്ടിയാണെന്നായിരുന്നു മനോരമയുടെ ഒന്നാം പേജിലെ വെളിപ്പെടുത്തൽ. സിദ്ദിഖിനും ഈ നാടകത്തിൽ പങ്കുണ്ട‌്. വോട്ടർമാരെ അടിമകളായി കരുതുന്ന ഇത്തരം തന്ത്രങ്ങൾ യുഡിഎഫിൽ വലിയ ആശയക്കുഴപ്പവും അതൃപ‌്തിയുമുണ്ടാക്കിക്കഴിഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2TTIpi1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages