പുലിവാലായി വയനാട്‌ ; സംസ്ഥാന നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ കേന്ദ്ര നേതൃത്വത്തിന‌് അതൃപ‌്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

പുലിവാലായി വയനാട്‌ ; സംസ്ഥാന നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ കേന്ദ്ര നേതൃത്വത്തിന‌് അതൃപ‌്തി


ന്യൂഡൽഹി
രാഹുൽ ഗാന്ധി തീരുമാനമെടുക്കും മുമ്പേ വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന‌് പ്രചരിപ്പിച്ചതിൽ കേന്ദ്ര നേതാക്കൾക്ക‌് അതൃപ‌്തി. ദേശീയ അധ്യക്ഷന്റെ പ്രതിഛായക്ക‌് കോട്ടം തട്ടുംവിധം പ്രചാരണത്തിന‌് അവസരം കൊടുത്തതിൽ മുതിർന്ന നേതാക്കൾ പ്രതിഷേധം അറിയിച്ചു. രാഹുൽ പരാജയം ഭയന്ന‌് ഓടിപ്പോയി  എന്ന‌് പ്രചരിപ്പിക്കാൻ ബിജെപിക്ക‌് അവസരം നൽകിയെന്ന‌് ഇവർ പറയുന്നു. വാർത്ത പുറത്തുവിടാൻ മൽസരിച്ച കേരളത്തിലെ നേതാക്കൾക്കെതിരെ പ്രവർത്തകസമിതിയംഗം പി സി ചാക്കോ രൂക്ഷമായി പ്രതികരിച്ചു. കേരളത്തിലെ നേതാക്കൾക്ക‌് ഗ്രൂപ്പ‌് താൽപര്യത്തിനപ്പുറം ഒന്നുമില്ലെന്ന‌് ചാക്കോ തുറന്നടിച്ചു. കേരളത്തിലെ ഗ്രൂപ്പ‌് വഴക്കിന‌് രാഹുലിന്റെ സ്ഥാനാർഥിത്വം മറയാക്കിയെന്ന ആക്ഷേപവും ദേശീയ നേതാക്കളിൽ ചിലർക്കുണ്ട‌്. കൃത്യമായ തീരുമാനം എടുക്കും മുമ്പേ ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചത‌് സൃഷ‌്ടിച്ച പ്രശ‌്നം മറികടക്കുക എളുപ്പമാവില്ല.

വയനാട്ടിൽ മൽസരിക്കുന്ന കാര്യത്തിൽ രാഹുൽഗാന്ധിയാണ‌് അന്തിമ തീരുമാനമെടുക്കേണ്ടത‌്. ഞായറാഴ‌്ച പുറത്തുവിട്ട ഒമ്പതാമത്തെ സ്ഥാനാർഥി പട്ടികയിലും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. ഇനി ദക്ഷിണേന്ത്യയിൽ മൂന്നിടത്തു മാത്രമേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളൂ. രണ്ട‌് സീറ്റ‌് കേരളത്തിലും ഒന്ന‌് കർണാടകയിലും.  ഉത്തർപ്രദേശിലെ അമേഠിക്ക‌് പുറമേ രാഹുൽ വയനാട്ടിലും മത്സരിക്കുമെന്ന‌് കേരളത്തിലെ പ്രമുഖനേതാക്കൾ ശനിയാഴ‌്ച പ്രഖ്യാപിച്ചിരുന്നു.കോൺഗ്രസ‌് പ്രവർത്തകസമിതിയും തെരഞ്ഞെടുപ്പ‌് സമിതിയും തിങ്കളാഴ‌്ച ചേരുന്നുണ്ട‌്. തെരഞ്ഞെടുപ്പ‌് മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും പ്രകടനപത്രികയ‌്ക്ക‌് അന്തിമരൂപം നൽകലുമാണ‌് മുഖ്യ അജണ്ടയെങ്കിലും വയനാട്ടിലെ  സ്ഥാനാർഥിത്വവും ചർച്ചയാവും. ദേശീയ നേതാക്കളിൽ ചിലർ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ കടുത്ത വിയോജിപ്പ‌് രേഖപ്പെടുത്തി. പ്രത്യക്ഷമായ രാഷ്ട്രീയപോരാട്ടം ബിജെപിക്ക‌് എതിരെ ആയതിനാൽ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത‌് തെറ്റായ സന്ദേശം നൽകുമെന്ന‌് ഇവർ രാഹുലിനെ അറിയിച്ചു. ബിജെപിക്ക‌് എതിരായ   നിലപാടിൽ വെള്ളംചേർക്കുന്നത‌് ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ‌് ചെന്നിത്തല തുടങ്ങിയ നേതാക്കളെല്ലാം രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. ദേശീയനേതൃത്വം അതൃപ‌്തി അറിയിച്ചതിനെ തുടർന്നാണ‌് മുല്ലപ്പള്ളി ഞായറാഴ‌്ച നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചതെന്നും സൂചനയുണ്ട‌്.  രാഹുലിനെ കേരളത്തിൽ സ്ഥാനാർഥിയാക്കാൻ വേണ്ട ഇടപെടൽ നടത്തിയത‌് തങ്ങളാണെന്ന ധാരണ സൃഷ്ടിച്ച‌്  മുതലെടുപ്പിന‌് വിവിധ ഗ്രൂപ്പുകൾ മത്സരിച്ചെന്ന‌് നേതാക്കളിൽ പലരും കരുതുന്നു.
ദക്ഷിണേന്ത്യയിൽനിന്ന‌് മത്സരിക്കണമെന്ന‌് രാഹുലിനോട‌് ആദ്യം ആവശ്യപ്പെട്ടത‌് കർണാടകത്തിലെ കോൺഗ്രസ‌് നേതാക്കളാണ‌്. തുടർന്ന‌്, തമിഴ‌്നാട്ടിലെ നേതാക്കളും ഈ ആവശ്യം ഉന്നയിച്ചു. ഇതിന‌ുശേഷമാണ‌് കേരളത്തിലെ നേതാക്കൾ രാഹുലിനെ സമീപിച്ചത‌്.  എന്നാൽ, കേരളത്തിലെ നേതാക്കൾ ഒരുപടി കടന്ന‌് രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന‌്  പ്രഖ്യാപിച്ചു.

രണ്ട‌് മണ്ഡലത്തിൽ മത്സരിക്കുന്നതിനോട‌് രാഹുലിന‌് താൽപ്പര്യമില്ല. എന്നാൽ,  അമേഠിയിൽമാത്രം ജനവിധി തേടുന്നത‌് ഭാഗ്യപരീക്ഷണമായിരിക്കും എന്ന മുതിർന്ന നേതാക്കളുടെ ഉപദേശം പരിഗണിച്ചാണ‌് മറ്റൊരു മണ്ഡലം തെരയാൻ നിർബന്ധിതനായത‌്.  അമേഠിയിൽ പരാജപ്പെടുമെന്നതിനാലാണ‌് രാഹുൽ വയനാട്ടിലേക്ക‌് ഒളിച്ചോടിയെന്ന രീതിയിൽ ബിജെപിക്ക‌് ദേശീയതലത്തിൽ പ്രചാരണം നടത്താൻ വഴിയൊരുങ്ങുന്നതിൽ നേതൃത്വത്തിന‌് കടുത്ത ആശങ്കയുണ്ട‌്.

കേരളത്തിൽ നടന്നത‌് ഗ്രൂപ്പ‌് വീതംവയ‌്പ്: പി സി ചാക്കോ
ന്യൂഡൽഹി
രാഹുൽഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമെന്ന‌് പ്രഖ്യാപിച്ച നേതാക്കളെ രൂക്ഷമായി വിമർശിച്ച‌് കോൺഗ്രസ‌് പ്രവർത്തകസമിതി അംഗം പി സി ചാക്കോ. വയനാട്ടിൽ മത്സരിക്കാമെന്ന‌് രാഹുൽ വാക്കുനൽകി, ക്രിയാത്മകമായി പ്രതികരിച്ചു എന്നൊക്കെ കേരളത്തിലെ ചില നേതാക്കൾ പ്രസ‌്താവിച്ചത‌് ശരിയായില്ലെന്നും ചാക്കോ പറഞ്ഞു. ഇക്കാര്യത്തിൽ രാഹുൽഗാന്ധി ഇനിയും തീരുമാനം എടുത്തിട്ടില്ല.

ഔദ്യോഗികമായി അദ്ദേഹം തീരുമാനം എടുക്കുകയോ കോൺഗ്രസ‌് പ്രവർത്തകസമിതിയുടെ പരിഗണനയ‌്ക്ക‌് വിഷയം വിടുകയോ ചെയ്യാനുള്ള സാധ്യതയാണുള്ളത‌്. രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അദ്ദേഹം തീരുമാനമെടുത്തു, അനുകൂലമായി പ്രതികരിച്ചു എന്ന അഭിപ്രായപ്രകടനം ഉചിതമായില്ല.

കേരളത്തിലെ സ്ഥാനാർഥി നിർണ്ണയത്തെയും പി സി ചാക്കോ രൂക്ഷമായി വിമർശിച്ചു. ഇവിടെ നടന്നത‌് ഗ്രൂപ്പ‌് വീതംവയ‌്പാണ‌്. ഗ്രൂപ്പ‌് താൽപര്യത്തിനപ്പുറം നേതാക്കൾ ചിന്തിക്കുന്നില്ലെന്നും സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തിയത‌് പക്വമായ നിലയിലല്ലെന്നും ചാക്കോ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2TURuXV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages