ഞാൻ ഇടതുപക്ഷത്താണെന്ന‌് എഴുത്തുകാരൻ വിളിച്ചു പറയേണ്ട കാലം: എം മുകുന്ദൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

ഞാൻ ഇടതുപക്ഷത്താണെന്ന‌് എഴുത്തുകാരൻ വിളിച്ചു പറയേണ്ട കാലം: എം മുകുന്ദൻ

ധർമടം> ഞാൻ ഇടതുപക്ഷത്താണെന്ന് ഓരോ എഴുത്തുകാരനും ഉച്ചത്തിൽ വിളിച്ചു പറയേണ്ട സമയമാണ‌് തെരഞ്ഞെടുപ്പ് അടുത്ത ഈ കാലമെന്ന‌്  സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. എഴുത്തുകാരന്റെ സ്വപ്നം എന്നും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളതാണ്, അല്ലാതെ മണിമാളികകളിലല്ല. ജനമനസ്സിൽ എഴുത്തുകാരന് മറ്റാരെക്കാളും  സ്ഥാനമുണ്ട്.

അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് കാലത്ത് എഴുത്തുകാരന് വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളതെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു.  ധർമടം സർവീസ് സഹകരണ ബാങ്കിന്റെ എം പി കുമാരൻ സാഹിത്യ പുരസ്കാരം  പ്രഭാവർമ്മയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. അടിസ്ഥാന സൗകര്യവും എഴുത്തുകാരന്റെ സ്വപ്നങ്ങളിലുണ്ട‌്. ഇക്കാര്യത്തിൽ കേരളത്തിൽ വൻ മുന്നേറ്റമാണുണ്ടായത്.

നവകേരള സൃഷ്ടി എന്നത്  പറച്ചിൽ മാത്രമല്ല, നടപ്പാക്കാനുമായി. റോഡുകളുടെയും പാലങ്ങളുടെയും മറ്റും കാര്യത്തിൽ കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിലുണ്ടായ വികസനം കേരളത്തിലുടനീളം യാത്ര ചെയ്യുന്നയാളെന്ന നിലയിൽ നേരിട്ട് മനസിലാക്കാനായെന്നും മുകുന്ദൻ പറഞ്ഞു.

ദുർബലമനസ്സുകൾക്ക് ശക്തി പകരാൻ കവിതയ്ക്ക് കഴിയുമെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ പ്രഭാവർമ്മ പറഞ്ഞു. മനുഷ്യനെ ആത്മഹത്യയിൽനിന്ന് വരെ പിന്തിരിപ്പിക്കാൻ ചില സന്ദർഭങ്ങളിൽ  കവിതയ്ക്ക് കഴിയും. പുതിയ കാലത്തേക്കുള്ള കരുതലായി മാറാൻ കവിതയ്ക്ക് കഴിയണം–-അദ്ദേഹം പറഞ്ഞു. 

പ്രൊഫ. വി രവീന്ദ്രൻ അധ്യക്ഷനായി. പ്രൊഫ. എം എം നാരായണൻ അവാർഡിനർഹമായ കവിത ‘കനൽച്ചിലമ്പ്‌’ പരിചയപ്പെടുത്തി.  സി പി ഹരീന്ദ്രൻ, സുകുമാർ അണ്ടലൂർ, അഡ്വ. കെ കെ രമേശ് എന്നിവർ സംസാരിച്ചു. ടി അനിൽ സ്വാഗതവും എൻ പി സുരേഷ് നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2CcMAe7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages