കണ്ണൂർ>സിപിഐ എം സംസ്‌ഥാന കമ്മിറ്റി അംഗമായ എം വി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജില്ലാ കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്.
ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർത്ഥിയായ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് എം വി ജയരാജൻ.
യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ഷൈലജ എന്നിവർ പങ്കെടുത്തു. കെ പി സഹദേവൻ അധ്യക്ഷനായി.
from Kerala || Deshabhimani Online News https://ift.tt/2F4DMbV
via IFTTT
No comments:
Post a Comment