ഫാക്ട് ഗ്രൗണ്ട് പോസിറ്റീവ് എനർജിയാണ്. വൈകിട്ട് ഗ്രൗണ്ടിൽ വന്നാൽ രാത്രിയാകും വീട്ടിലേക്കു പോകുന്നത്. 30 വർഷം ഇങ്ങനെ കടന്നുപോയതറിഞ്ഞില്ല
കളമശേരി
എഫ‌്എഫ‌് അക്കാദമി പരിശീലകൻ വാൾട്ടർ ആന്റണിയുടെ മനസ്സിലെന്നും ഫാക്ട് മൈതാനമുണ്ട‌്. കേരള ഫുട‌്ബോളിന്റെ പര്യായമായി മാറിയ ഒളിമ്പ്യൻ സൈമൺ സുന്ദർരാജിന്റെയും ക്യപ്റ്റൻ മണിയുടെയും ശിക്ഷണത്തിൽ 1989 ജനുവരി രണ്ടിന‌് ഏലൂർ ഫാക്ട് ഫുട്ബോൾ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയതുമുതലുള്ള കാലം. ഫുട‌്ബോൾ മൈതാനത്ത‌് 30 വർഷത്തെ ഓർമകൾ.
ദിവസത്തിലൊരിക്കലെങ്കിലും ഗ്രൗണ്ടിൽ വരാതിരിക്കാൻ കഴിയാത്ത രീതിയിൽ വാൾട്ടറിന്റെ ജീവിതവുമായി അത്ര കെട്ടുപിണഞ്ഞു കിടക്കുകയാണ് ഈ മൈതാനം. വാൾട്ടർ മനസ്സിൽതൊട്ടു പറയുന്നു:"‘ഫാക്ട് ഗ്രൗണ്ട് പോസിറ്റീവ് എനർജിയാണ്. വൈകിട്ട് ഗ്രൗണ്ടിൽ വന്നാൽ രാത്രിയാകും വീട്ടിലേക്കു പോകുന്നത്. 30 വർഷം ഇങ്ങനെ കടന്നുപോയതറിഞ്ഞില്ല’’.
15 വർഷത്തോളം ഫാക്ടിനുവേണ്ടി നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്തതും ആറുകൊല്ലം എറണാകുളം ജില്ലയ്ക്കുവേണ്ടി കളിച്ചതും കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചതുമൊക്കെ ഫാക്ട് ഗ്രൗണ്ട് പഠിപ്പിച്ച പാഠങ്ങളുടെ ബലത്തിലാണ‌്. ആറു കൊല്ലത്തോളം ഏലൂരിലെ കുട്ടികളെ ഫുട‌്ബോൾ പരിശീലിപ്പിച്ചു. പിന്നീട് 2013-ലാണ് എഫ‌്എഫ‌് അക്കാദമി തുടങ്ങുന്നത്. കൂടെ കളിച്ച സുഹൃത്തുക്കളും പരിശീലനത്തിനു വന്നുകൊണ്ടിരുന്ന കുട്ടികളുടെ രക്ഷിതാക്കളുമാണ് അക്കാദമി തുടങ്ങുമ്പോൾ ഒപ്പമുണ്ടായത്. ഇന്നത് വളർന്ന് 250ഓളം കുട്ടികളുള്ള കേന്ദ്രമായി. പെൺകുട്ടികൾക്കായി പുതിയ ബാച്ച് തുടങ്ങാനിരിക്കുന്നു. അണ്ടർ–- 13 വിഭാഗത്തിൽ കേരള ഐ ലീഗ് ടീമിന് അംഗീകാരമായി. സ‌്പെയിനിലെ ലാലിഗ ക്ലബ്ബിലേക്കും കുട്ടികൾക്ക് സെലക്ഷൻ കിട്ടിയിരുന്നു.
ശക്തമായ ഫുട്ബാൾ പാരമ്പര്യമുണ്ട് തിരുവനന്തപുരം സ്വദേശിയായ ഈ നാൽപ്പത്തൊമ്പതുകാരന‌്. അച്ഛനും ചേട്ടനും ശ്രീലങ്കൻ ടീമിലെ കളിക്കാരായിരുന്നു. വാൾട്ടറിന്റെ രണ്ടു മക്കളും ഫുട‌്ബോൾ കളിക്കാരാണ്. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജാഥ കളമശേരിയിലെത്തിയപ്പോൾ ഫുട‌്ബോളിന് ഏറെ സംഭാവനകൾ നൽകിയ വാൾട്ടർ ആന്റണിയെ ഉപഹാരം നൽകി ആദരിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Uhuezr
via IFTTT
No comments:
Post a Comment