കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ്‌‐ബിജെപി രഹസ്യ ധാരണയെന്ന്‌ മനോരമ; വാർത്ത വന്നത്‌ ഇംഗ്ലീഷ്‌ പതിപ്പിൽമാത്രം: ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ്‌‐ബിജെപി രഹസ്യ ധാരണയെന്ന്‌ മനോരമ; വാർത്ത വന്നത്‌ ഇംഗ്ലീഷ്‌ പതിപ്പിൽമാത്രം: ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

മിനേഷ്‌ രാമനുണ്ണിവടകര ലോക്‌സഭാ മണ്ഡലത്തിൽ കെ മുരളീധരനെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കിയത്‌ കോൺഗ്രസ്‌‐ബിജെപി രഹസ്യ ധാരണയെന്ന്‌  മലയാള മനോരമ. മലയാളത്തിൽ പ്രസിദ്ധീകരിക്കാതെ ഇംഗ്ലീഷ്‌ ഓൺലൈൻ പതിപ്പിൽ മാത്രമാണ്‌ കോൺഗ്രസ്‌‐ബിജെപി ഒത്തുകളി വാർത്ത പ്രസിദ്ധീകരിച്ചത്‌. ബിജെപി കേരളത്തിൽ ജയിക്കാതിരിക്കാൻ തടസ്സം സിപിഐ എം ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്‌. കേരളത്തിന്റെ മത നിരപേക്ഷതയുടെ കാവൽക്കാർ സിപിഐ എം ആണെന്ന് മനോരമ സമ്മതിക്കുന്നതായി മിനേഷ്‌ രാമനുണ്ണിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു.

മനോരമ എഴുതുന്നു.

വടകരയിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ്‌ നേതാക്കൾ ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ ആണത്രേ. വടകരയിൽ മുരളീധരനെ ജയിപ്പിച്ചാൽ വട്ടിയൂർക്കാവ്‌ ഉപ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ നിയമ സഭയിൽ എത്തിക്കുമെന്ന രഹസ്യധാരണയുടെ പുറത്താണു കെ മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായത്‌ എന്നാണു മനോരമ പറയുന്നത്‌. മലബാറിൽ സംഘപരിവാറിനു ഏറ്റവും എതിർപ്പുള്ള നേതാവാണു പി ജയരാജൻ എന്നതിനാൽ ഇത്തരം ഒരു ഫോർമുല സംഘപരിവാറിനു സ്വീകാര്യവുമാണത്രേ.

2016 നിയമ സഭ ഇലക്ഷനിൽ ഏകദേശം 14% വോട്ടാണു ബി ജെ പി വടകര മണ്ഡലത്തിൽ നേടിയത്‌. 2014 ലെ ലോക്സഭ ഇലക്ഷനിൽ നേടിയ 8 ശതമാനത്തെ അപേക്ഷിച്ച്‌ ഇത്‌ വൻ വളർച്ചയാണു

റിപ്പോർട്ടിന്റെ അവസാനം മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ മനോരമയോട്‌ ഒരു കാര്യം കൂടി പറഞ്ഞത്രേ. ഇനി കെ മുരളീധരൻ ജയിച്ചാലും വട്ടിയൂർക്കാവിൽ കുമ്മനം ജയിക്കാൻ പോകുന്നില്ല. കുമ്മനം ജയിക്കാൻ സി പി ഐ എമ്മുകാർ സമ്മതിക്കില്ലെന്നും സി പി ഐ എം കേഡർമ്മാർ കുമ്മനത്തെ തോൽപ്പിക്കാൻ വ്യാപകമായി മുരളീധരനാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്തതത്രേ.

മനോരമ ഒരു കാലത്തും സി പി ഐ എം അനുകൂല നിലപാട്‌ എടുക്കുന്ന പ്രസിധീകരണമല്ല. മനോരമ ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ ഒരു കാര്യം അരക്കിട്ടുറപ്പിക്കുന്നുണ്ട്‌. കേരളത്തിന്റെ മത നിരപേക്ഷതയുടെ കാവൽക്കാർ സി പി ഐ എം ആണെന്ന്. ചെറിയ നേട്ടത്തിനു പോലും സംഘപരിവാറുമായി സന്ധി ചെയ്യാൻ യാതൊരു മടിയുമില്ലാത്തവരാണു കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം. ഇന്നു നിയമസഭയിൽ ഇരിക്കുന്ന ബി ജെ പി എം എൽ എ രാജഗോപാൽ കോൺഗ്രസ്സിന്റെ സഹായമാണു. ദുർബലനായ സ്ഥാനർത്ഥിയെ നിർത്തി കോൺഗ്രസ്‌ വോട്ടുകൾ അപ്പാടെ ഒലിച്ചു പോകുന്ന അവസ്ഥയുണ്ടാക്കിയതാണു ബി ജെ പി ആദ്യമായി നേമത്ത്‌ അക്കൗണ്ട്‌ തുറന്നത്‌.

ഒരിക്കൽക്കൂടി കേരളത്തിന്റെ മത നിരപേക്ഷ മനസ്സിനെ വിൽപ്പനക്ക്‌ വെച്ചിരിക്കുകയാണു കോൺഗ്രസ്‌.

പക്ഷേ അവർ തിരഞ്ഞെടുത്ത മണ്ഡലവും അതിനു തിരഞ്ഞെടുത്ത പ്രതിയോഗിയും തെറ്റിപ്പോയി എന്നു മാത്രം. സംഘപരിവാർ കൊത്തി അരിഞ്ഞു നുറുക്കി ചത്തെന്നു കരുതി ഉപേക്ഷിച്ചു പോയിടത്തു നിന്ന് ജീവിതത്തിലേക്ക്‌ തിരിച്ചു വന്നതിനു ശേഷം അതേ സംഘപരിവാറിനെ സംഘാടന മികവു കൊണ്ട്‌ പ്രതിരോധിച്ച്‌ നിർത്തുന്ന പി ജയരാജനും തങ്ങളുടെ വോട്ട്‌ രാഷ്ട്രീയമായി വിനിയോഗിക്കാൻ അറിയുന്ന വടകരയും ഈ നികൃഷ്ടമായ ഉപജാപം പൊളിക്കുക തന്നെ ചെയ്യും.

 



from Kerala || Deshabhimani ​Online ​News https://ift.tt/2uheDEF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages