‘ഇപ്പോൾ ഞാൻ സഖാവ‌് ഇന്നസെന്റ‌്‌ അടയാളം ചുറ്റിക അരിവാൾ നക്ഷത്രം’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

‘ഇപ്പോൾ ഞാൻ സഖാവ‌് ഇന്നസെന്റ‌്‌ അടയാളം ചുറ്റിക അരിവാൾ നക്ഷത്രം’

അങ്കമാലി>  ‘ഇപ്പോൾ ഞാൻ സഖാവ‌് ഇന്നസെന്റ‌് ആണ‌്. ചുറ്റിക അരിവാൾ നക്ഷത്രമാണ‌് ചിഹ‌്നം. മുമ്പ‌് വെറും ഇന്നസെന്റ‌് ആയിരുന്നു. കഴിഞ്ഞതവണ ചിഹ‌്നം കുടമായിരുന്നു. പാർടി ചിഹ‌്നം എന്നാണ‌് എന്റെയടുക്കൽ വരികയെന്ന‌് അന്ന‌് കൊതിയോടെ നോക്കിനിന്നിട്ടുണ്ട‌്. ഇപ്പോൾ ഇതാ അത‌് എന്റെയടുക്കൽ വന്നു’. സിഎ‌സ‌്എ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞിരുന്ന ജനം കാതടപ്പിക്കുന്ന കരഘോഷത്തോടെ ഇന്നസെന്റിന്റെ വാക്കുകൾ കേട്ടു.

ചാലക്കുടി മണ്ഡലം എൽഡിഎഫ‌് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റേത‌് ഒരു കമ്യൂണിസ‌്റ്റ‌് കുടുംബമാണ‌്. മാപ്രാണത്ത‌് കട നടത്തിയിരുന്ന അച്ചൻ രാത്രിയിൽ വീട്ടിൽവന്ന‌് ഭക്ഷണം കഴിഞ്ഞശേഷം പാർടി ക്ലാസിൽ പോകുമായിരുന്നു. ഇതുകണ്ട‌് അമ്മ കരയുമായിരുന്നു. പൊലീസ‌് വീടുകളിൽ എത്തി കമ്യൂണിസ‌്റ്റുകാരെ പിടിച്ചുകൊണ്ടുപോയിരുന്ന കാലമായിരുന്നു അത‌്. അമ്മ കരയാൻ അതായിരുന്നു കാരണം’.

തനിക്ക‌് 1750 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ചാലക്കുടി മണ്ഡലത്തിൽ നടപ്പാക്കാൻ സാധിച്ചതായും ഇന്നസെന്റ‌് പറഞ്ഞു. എനിക്കും ഭാര്യക്കും ക്യാൻസർ വന്നതാണ‌്. തുടക്കത്തിലേ കണ്ടെത്തി ചികിൽസിച്ചാൽ മാറുന്ന അസുഖമാണ‌് ക്യാൻസർ. ഇത‌ു കണക്കിലെടുത്താണ‌് ആശുപത്രികളിൽ മാമോഗ്രാം യൂണിറ്റുകൾ നൽകിയത‌്.

ഇതുമൂലം പാവപ്പെട്ട ഒട്ടേറെ സ‌്ത്രീകൾക്ക‌് മികച്ച പരിശോധന ലഭിച്ചു. കൊച്ചിൻ റിഫൈനറി നൽകിയ ഒരുകോടി രൂപ ഉപയോഗിച്ച‌് ‘ശ്രദ്ധ’ പദ്ധതി തുടങ്ങി. ഇതും ആരോഗ്യരംഗത്ത‌് മുന്നേറ്റമായി. വികസനപ്രവർത്തനങ്ങൾ എന്റെ കഴിവുമാത്രമല്ല, എന്റെ കൂടെയുള്ളവരുടെയും കഴിവാണ‌്–-ഇന്നസെന്റ‌് പറഞ്ഞു. ഏതു കാര്യത്തിനും ജനങ്ങൾക്ക‌് ഒപ്പമുണ്ടാകും. ഇതിന‌് എല്ലാവരുടെയും സഹകരണം വേണമെന്നും ഇന്നസെന്റ‌് അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2O2TDKT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages