സ്വകാര്യവൽക്കരണത്തിന‌് ഊന്നൽ; റെയിൽവേ ഒന്നരലക്ഷം സ്ഥിരം തസ‌്തിക ഒഴിവാക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

സ്വകാര്യവൽക്കരണത്തിന‌് ഊന്നൽ; റെയിൽവേ ഒന്നരലക്ഷം സ്ഥിരം തസ‌്തിക ഒഴിവാക്കുന്നു

മലപ്പുറം > റെയിൽവേയിൽ ഒന്നരലക്ഷത്തോളം സ്ഥിരം തസ്തിക നിർത്തലാക്കാൻ നീക്കം. സ്ഥിരം തസ‌്തികകൾ ‘സറണ്ടർ’ ചെയ്യുകയാണെന്ന പേരിട്ടാണ‌് ജീവനക്കാരെ വെട്ടിക്കുറയ‌്ക്കുന്നത്‌. സ്വകാര്യവൽക്കരണത്തിന്റെ ചുവടുപിടിച്ചുള്ള കേന്ദ്രസർക്കാർ നീക്കം ജീവനക്കാർക്കും തൊഴിൽരഹിതരായ ഉദ്യോഗാർഥികൾക്കും ഇരുട്ടടിയാവും. റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി 2,75,000 തസ്തികകളാണ് ഒഴിവ്‌. ഇതിൽ 1,30,000 തസ്തിക നികത്തുന്നതിന‌്  കഴിഞ്ഞദിവസം  വിജ്ഞാപനം വന്നു. അവശേഷിക്കുന്ന 1,45,000 തസ്തികയാണ് ഒറ്റയടിക്ക് നിർത്തലാക്കാൻ നീക്കംനടത്തുന്നത‌്. സ്ഥിരം ജീവനക്കാരുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ച‌് സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തും. 

പുതിയ നിയമനങ്ങൾ ഭൂരിഭാഗവും പുറംകരാർ വ്യവസ്ഥയിലേക്ക‌് മാറ്റുകയാണ‌് ലക്ഷ്യം. അതുവഴി റെയിൽവേ റിക്രൂട്ട്മെന്റ‌് ബോർഡും റെയിൽവേ റിക്രൂട്ട്മെന്റ‌് സെല്ലും നോക്കുകുത്തിയാകും. 1974–-ലെ കണക്കനുസരിച്ച‌് റെയിൽവേയിൽ 18 ലക്ഷം ജീവനക്കാരാണുണ്ടായിരുന്നത‌്. അതിപ്പോൾ 10 ലക്ഷത്തിലേക്ക‌് ചുരുങ്ങി. ഒരുലക്ഷം പേരെക്കൂടി അടിയന്തരമായി കുറയ‌്ക്കാനാണ‌് റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ ശുപാർശ. ബിഎസ‌്എൻഎല്ലിനുപിന്നാലെയാണ‌് റെയിൽവേ സ്വകാര്യവൽക്കരണ നീക്കവും സജീവമാക്കിയത‌്.

സ്റ്റേഷൻ മാസ്റ്റർ, ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, ട്രാഫിക് അസിസ്റ്റന്റ‌് തുടങ്ങി  പ്രാധാന്യമുള്ള നിരവധി തസ്തികകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാതായിട്ട് നാളേറെയായി. സുരക്ഷാവിഭാഗത്തിൽമാത്രം ഒരുലക്ഷത്തോളം ഒഴിവ‌് നികത്താനുണ്ട‌്. ട്രാഫിക‌് സെക‌്ഷനിലും ജീവനക്കാരുടെ എണ്ണത്തിൽ 40 ശതമാനം ഒഴിവുണ്ട‌്. അതിനാൽ, ജീവനക്കാർക്ക് അധികസമയം ജോലിചെയ്യേണ്ടിവരുന്നു.  1,30,000 തസ്തിക നികത്തുമെന്ന റെയിൽവേ അവകാശവാദം തട്ടിപ്പാണെന്ന‌് ജീവനക്കാർ പറയുന്നു.  നടപടിക്രമം പൂർത്തിയായി നിയമിക്കുമ്പോൾ ചുരുങ്ങിയത‌് ഒരുവർഷമെങ്കിലും കഴിയും. അപ്പോഴേക്കും നിലവിലുള്ള തസ്തികകളുടെ എണ്ണം കൂടും. ഓരോ വർഷവും  റെയിൽവേയിൽനിന്ന‌് 60,000 പേർ  വിരമിക്കുന്നുണ്ടെന്നാണ‌് കണക്ക‌്.

ഭാവിയിൽ സ്ഥിരനിയമനം തെരഞ്ഞെടുത്ത തസ‌്തികകളിൽ മാത്രമായി ചുരുക്കും. വിപുലമായതോതിലുള്ള റിക്രൂട്ട‌്മെന്റ‌് ഇനിയുണ്ടാവില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് റെയിൽവേ. ജീവനക്കാരുടെ കുറവുമൂലം വീർപ്പുമുട്ടുന്ന റെയിൽവേയുടെ പ്രവർത്തനം അവതാളത്തിലാണെന്ന് വരുത്തി സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടാനാണ‌് ശ്രമം. റെയിൽവേയിലെ വിവിധ വിഭാഗങ്ങളിൽ പുറംകരാർ നിയമനം ഇപ്പോഴുണ്ട‌്. അത‌് സുരക്ഷാ മേഖലയിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ‌് സ്ഥിരം തസ‌്തികകൾ വെട്ടിക്കുറയ‌്ക്കുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2NCVu96
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages