സ്ഥാനാർഥിനിർണയം നീളുന്നു തർക്കങ്ങളിൽ വഴിമുട്ടി കോൺഗ്രസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

സ്ഥാനാർഥിനിർണയം നീളുന്നു തർക്കങ്ങളിൽ വഴിമുട്ടി കോൺഗ്രസ‌്


വി ജയിൻ
യുഡിഎഫിലും കോൺഗ്രസിലുമുള്ള തർക്കങ്ങളിൽ തട്ടി ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ‌് സ്ഥാനാർഥിനിർണയം നീളുന്നു. എഐസിസി ആസ്ഥാനത്ത‌് രാഹുൽഗാന്ധി അടക്കമുള്ള നേതാക്കളുമായി ജനുവരി 16ന‌് നടത്തിയ ചർച്ചയിൽ, കേരളത്തിൽനിന്നുള്ള കോൺഗ്രസ‌് സ്ഥാനാർഥികളെ സംബന്ധിച്ച കെപിസിസി നിർദേശം ഫെബ്രുവരി 20ന‌് നൽകുമെന്നാണ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത‌്. എന്നാൽ, മാർച്ചായിട്ടും ലിസ്റ്റായില്ല. യുഡിഎഫ‌് ഘടകകക്ഷികളുമായി പ്രത്യേകിച്ച‌് കേരള കോൺഗ്രസ‌് എമ്മുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച‌് കോൺഗ്രസ‌് സ്ഥാനാർഥികളുടെ കാര്യത്തിൽ കേന്ദ്രീകരിക്കാൻ കെപിസിസിക്ക‌് കഴിയുന്നില്ല.  കോട്ടയം സീറ്റിൽ ഉമ്മൻചാണ്ടി മത്സരിക്കണമെന്ന‌് പലരെയുംകൊണ്ട‌് പറയിപ്പിച്ച‌് അഭിപ്രായങ്ങൾ സൃഷ്ടിച്ചെങ്കിലും കേരള കോൺഗ്രസ‌് കോട്ടയവും ഇടുക്കിയും തങ്ങൾക്ക‌് കിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ‌്. 

മിക്ക സീറ്റുകളിലും തർക്കം
കോൺഗ്രസിനുള്ളിൽ മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ കാര്യത്തിൽ തർക്കം  തുടരുകയാണ‌്. പത്തനംതിട്ട സീറ്റിൽ ഇക്കുറി ആന്റോ ആന്റണിയെ മത്സരിക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ‌് പത്തനംതിട്ട ഡിസിസിക്ക‌്. ശിവദാസൻനായരോ ജില്ലയിൽ നിന്നുള്ള മറ്റേതെങ്കിലും നേതാവോ അവിടെ മത്സരിച്ചാൽ മതിയെന്ന‌് കെപിസിസി നേതൃത്വത്തിന‌് ഡിസിസി കത്ത‌് നൽകിക്കഴിഞ്ഞു. വയനാട‌് സീറ്റിനായാണ‌് കോൺഗ്രസ‌് നേതാക്കൾക്കിടയിൽ വലിയ മത്സരം നടക്കുന്നത‌്. എം എം ഹസ്സൻ മത്സരരംഗത്തുണ്ടാകുമെന്ന‌് പലവട്ടം പറഞ്ഞുകഴിഞ്ഞു. പുറത്തുനിന്ന‌് ആരെയും വയനാട്ടിലേക്ക‌് കെട്ടിയിറക്കേണ്ടെന്ന‌് യൂത്ത‌് കോൺഗ്രസ‌് ജില്ലാ നേതാക്കൾ പറഞ്ഞിരുന്നു.  താൻ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആളായതിനാൽ മറ്റാരും അവകാശവാദം ഉന്നയിക്കില്ലെന്നാണ‌് ഹസ്സൻ പ്രതീക്ഷിച്ചത‌്. എന്നാൽ ടി സിദ്ദിഖ‌്, വി വി പ്രകാശ‌്, ഷാനിമോൾ ഉസ‌്മാൻ എന്നിവർ സീറ്റിനായി ചരടുവലി തുടങ്ങി. വയനാട‌് സീറ്റിനുവേണ്ടി കേരളത്തിൽ വല്ലാതെ ചർച്ച ചെയ്യേണ്ടെന്നും അക്കാര്യം ‌എഐസിസി തീരുമാനിച്ചുകൊള്ളാമെന്നും കെപിസിസിക്ക‌് നിർദ്ദേശം ലഭിച്ചു.

എറണാകുളം സീറ്റിൽ കെ വി തോമസ‌് മത്സരിക്കുന്നതിനെതിരെ ശക്തമായ വികാരമുണ്ട‌്. ചെറുപ്പക്കാർക്ക‌് അവിടെ സീറ്റ‌് നൽകണമെന്ന‌് യൂത്ത‌് കോൺഗ്രസ‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. തൃശൂരിൽ ടി എൻ പ്രതാപൻ കച്ചകെട്ടിക്കഴിഞ്ഞു. എഐസിസി നിർബ്ബന്ധിച്ചാൽ തൃശൂരിൽ മത്സരിക്കാമെന്നാണ‌് വി എം സുധീരന്റെ നിലപാട‌്. ചാലക്കുടിയിൽ കെ പി ധനപാലനാണ‌് സാധ്യത. പാലക്കാട‌് സീറ്റ‌് ഇക്കുറി കോൺഗ്രസിന‌് മത്സരിക്കാനായി വിട്ടുകിട്ടും. അവിടെ വി കെ ശ്രീകണ്ഠനാണ‌് രംഗത്തുള്ളത‌്.  കെപിസിസിയുടെ തെരഞ്ഞെടുപ്പു സമിതി തിങ്കളാഴ‌്ച യോഗം ചേരുന്നുണ്ട‌്. ഡിസിസികളിൽ നിന്ന‌് കിട്ടിയ ലിസ‌്റ്റ‌് പരിശോധിച്ച‌് തീരുമാനമെടുക്കാനാണ‌് യോഗമെന്നാണ‌് വിശദീകരണം. നിർദ്ദേശങ്ങളും ലിസ‌്റ്റും ഒരു വഴിക്കുപോവുകയും സ്ഥാനാർഥിലിസ‌്റ്റ‌് മറ്റൊരു വഴിക്ക‌് വരികയും ചെയ്യുന്നതാണ‌് കോൺഗ്രസിന്റെ രീതി.



from Kerala || Deshabhimani ​Online ​News https://ift.tt/2UgFufn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages