ഇനി രക്ഷിതാക്കളും ഒരുദിവസം സ‌്കൂളിൽ പഠിക്കണം ; പദ്ധതിക്ക‌് എസ‌്സിഇആർടി രൂപം നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

ഇനി രക്ഷിതാക്കളും ഒരുദിവസം സ‌്കൂളിൽ പഠിക്കണം ; പദ്ധതിക്ക‌് എസ‌്സിഇആർടി രൂപം നൽകി



സ‌്കൂൾ പിടിഎ യോഗങ്ങളിൽ പങ്കെടുത്തുവെന്ന‌് വരുത്തി  ഇറങ്ങിപ്പോരുന്ന രക്ഷിതാക്കളുടെ ശൈലി ഇനി പഴങ്കഥ. കുട്ടികളുടെ മാർക്ക‌് മാത്രം ചർച്ച ചെയ്യുകയും  കെട്ടിടങ്ങൾക്ക‌് ഫണ്ടിനായി പ്രമേയം പാസാക്കുകയും ചെയ്യുന്ന പിടിഎ യോഗങ്ങളുടെ കാലവും കഴിയുന്നു.

കുട്ടിയുടെ അച്ഛനും അമ്മയും  ക്ലാസ‌് പിടിഎകളിൽ പങ്കെടുക്കുന്നത‌് നിർബന്ധമാക്കുകയും  അധ്യയന വർഷത്തിൽ ഒരു ദിവസം വിദ്യാർഥിയായി ക്ലാസ‌് മുറിയിൽ ഇരിക്കുകയും ചെയ്യേണ്ടുന്ന പദ്ധതിക്ക‌്   സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ‌്സിഇആർടി) രൂപംനൽകി.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ശാക്തീകരിക്കപ്പെട്ട ക്ലാസ‌് റൂമുകളിൽ ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ സവിശേഷതയും സാധ്യതകളും  ബോധിപ്പിക്കുന്ന  ക്ലാസുകളായിരിക്കില്ല ഇത‌്. 

കുട്ടികളുടെ വിവിധ  പ്രായഘട്ടങ്ങളിൽ (വളർച്ചാഘട്ടം) കണ്ടുവരുന്ന മാനസിക പ്രശ‌്നങ്ങൾ തിരിച്ചറിയാനും അവയ‌്ക്ക‌് പരിഹാരം കാണേണ്ടത‌് എങ്ങനെയെന്നുമാണ‌് രക്ഷിതാക്കളെ പഠിപ്പിക്കുക.  പഠനപ്രശ‌്നങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനും രക്ഷിതാക്കൾ എങ്ങനെ ഇടപെടണമെന്നും കുട്ടിയുടെ കഴിവുകൾ കണ്ടെത്താനും ഭാവിക്ക‌് അവ എങ്ങനെ പ്രയോജനപ്രദമാക്കാമെന്നും  വിദഗ‌്ധർ പഠിപ്പിക്കും. 

ഇതിനൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പരാശ്രയം കൂടാതെ ദൈനംദിന ജീവിതവൃത്തികളിൽ മുഴുകാനും സ്വതന്ത്രരായി ജീവിക്കാനും  അഭ്യസിപ്പിക്കേണ്ടതിന്റെ പാഠങ്ങളും ഉണ്ടാകുമെന്ന‌് എസ‌്സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ‌് പറഞ്ഞു.  ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി (നിംഹാൻസ‌്) ചേർന്നാണ‌് പദ്ധതി നടപ്പാക്കുന്നത‌്. കുട്ടികളുടെ പഠനത്തിന‌് രക്ഷിതാക്കൾക്ക‌് ക്ലാസ‌് നൽകുന്ന പദ്ധതി 11 ജില്ലകളിലെ തെരഞ്ഞെടുത്ത സ‌്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. 

ഇതിന്റെ  വിശദ റിപ്പോർട്ട‌്  സർക്കാരിന‌്  ഈമാസം അവസാനം സമർപ്പിക്കും. അടുത്ത അധ്യയനവർഷം മുഴുവൻ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ‌്കൂൾ ദിവസം തന്നെയാകും രക്ഷിതാക്കൾക്കുള്ള ക്ലാസും. കുട്ടിയുടെ അച്ഛനും അമ്മയും ക്ലാസിൽ പങ്കെടുക്കണം. ഹൈടെക‌്  വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ ഇടപെടലും പാഠ്യവിഷയമാണ‌്. കുട്ടികളുടെ പെരുമാറ്റ പ്രത്യേകതകൾ മനസ്സിലാക്കി അവർ അഭിമുഖീകരിക്കുന്ന പ്രശ‌്നങ്ങൾ രക്ഷിതാക്കൾക്ക‌് മനസ്സിലാക്കിയെടുക്കാനാകുന്ന പരിശീലനമാണ‌് നൽകുക.തെരഞ്ഞെടുത്ത സ‌്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ  ക്ലാസുകൾ വിജയകരമായിരുന്നെന്ന‌് പ്രോഗ്രാം ഓഫീസർ  ടി വി വിനീഷ‌് പറഞ്ഞു.  സ‌്കൂളിലെ പഠന സംവിധാനങ്ങളെക്കുറിച്ചോ പഠിപ്പിക്കുന്ന രീതികളെക്കുറിച്ചോ ഭൂരിഭാഗം രക്ഷിതാക്കളും  അജ്ഞരാണ‌്.  ഇത‌് അൺഎയ‌്ഡഡ‌് സ‌്കൂളുകൾ ചൂഷണം ചെയ്യുന്നുണ്ട‌്. എന്നാൽ, പൊതുവിദ്യാലയങ്ങളിലെ മുന്നേറ്റങ്ങൾ രക്ഷിതാക്കൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട‌്. ഇത‌് പൊതുവിദ്യാഭ്യാസ മേഖലയുടെ ശക്തി വർധിപ്പിക്കുമെന്നും കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ കുട്ടികൾ ഇടപെടുമ്പോൾ രക്ഷിതാക്കളുടെ കരുതലും  ജാഗ്രതയുമെല്ലാം  പഠനവിഷയമാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2BZZjRi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages