കൊച്ചി
കേരള ബാങ്ക് രൂപീകരണത്തെ അനുകൂലിച്ച 13 ജില്ലാ സഹകരണ ബാങ്കുകളുടെ ലയനമുൾപ്പെടെ തുടർനടപടികൾക്ക് ഹൈക്കോടതി അനുമതി നൽകി. ഇത് സംബന്ധിച്ച് റിസർവ‌് ബാങ്കുമായും നബാർഡുമായും സർക്കാരിനും സഹകരണ അധികൃതർക്കും ചർച്ച നടത്താം. കോടതിയുടെ തുടർ ഉത്തരവില്ലാതെ സഹകരണ സംഘം റജിസ്ട്രാർ അന്തിമ ലയന ഉത്തരവ് പുറപ്പെടുവിക്കരുതെന്നും നിർദേശമുണ്ട്. വിവിധ ജില്ലാബാങ്കുകളുടെ പൊതുയോഗവുമായി ബന്ധപ്പെട്ട ഹർജികളിലാണ് ഇടക്കാല ഉത്തരവ്.
സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകൾ ലയനപദ്ധതി അംഗീകരിച്ചു പ്രമേയം പാസാക്കിയതായി അഡീഷനൽ അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇതിൽ മൂന്നു ബാങ്കുകൾ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലാണ് പ്രമേയം പാസാക്കിയത്. ബാക്കിയുള്ളവ സഹകരണ സംഘം നിയമത്തിലെ 14 എ വകുപ്പനുസരിച്ചു കേവല ഭൂരിപക്ഷത്തോടെ പാസാക്കി. റിസർവ് ബാങ്കും നബാർഡും അനുവദിച്ചില്ലെങ്കിലും ബാങ്ക് ലയനവുമായി മുന്നോട്ടു പോകാൻ സർക്കാരിന് തടസ്സമില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ആർബിഐയെയും നബാർഡിനെയും ഇതിനകം സർക്കാർ സമീപിച്ച സാഹചര്യത്തിൽ ചർച്ച നടത്താൻ കോടതി അനുവദിക്കുകയായിരുന്നു. ബാങ്ക് ലയനം സംബന്ധിച്ച സർക്കാരിന്റെ അഭ്യർഥന പരിഗണിക്കുന്നതിന് റിസർവ് ബാങ്കിനും നബാർഡിനും ഈ ഉത്തരവ് തടസ്സമല്ലെന്നും ചട്ടപ്രകാരം ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2EZWBvA
via IFTTT
No comments:
Post a Comment