എൽഡിഎഫ‌് വിജയത്തിന‌് ഒറ്റക്കെട്ട‌്: ശ്രേയാംസ‌്കുമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

എൽഡിഎഫ‌് വിജയത്തിന‌് ഒറ്റക്കെട്ട‌്: ശ്രേയാംസ‌്കുമാർ


സ്വന്തം ലേഖകൻ
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥികളുടെ വിജയത്തിന‌് ലോക‌്താന്ത്രിക‌് ജനതാദൾ (എൽജെഡി) ഒറ്റക്കെട്ടായി  പ്രവർത്തിക്കുമെന്ന‌് സംസ്ഥാന പ്രസിഡന്റ‌് എം വി ശ്രേയാംസ‌്കുമാർ പറഞ്ഞു. ഇന്നത്തെ രാഷ‌്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ വിജയവും സാന്നിധ്യവും പ്രധാനമാണ‌്. ഇത‌് സോഷ്യലിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യത്തോടെയാണ‌് എൽജെഡി സംസ്ഥാന കമ്മിറ്റി ഏകകണ‌്ഠമായി  ഈ തീരുമാനമെടുത്തത‌്.

എൽഡിഎഫ‌് വിജയത്തിനായി പ്രവർത്തിക്കുന്നത‌് ഉപാധികളോടെയല്ല. ഇത്തവണ സീറ്റ‌് തരാനുള്ള ബുദ്ധിമുട്ട‌് മുന്നണി നേതൃത്വം വിശദീകരിച്ചിട്ടുണ്ട‌്. ത്രിതല പഞ്ചായത്ത‌്, നിയമസഭാ തെരഞ്ഞെടുപ്പ‌്  തുടങ്ങിയ അവസരങ്ങളിൽ അർഹമായ പ്രാതിനിധ്യവും മാന്യമായ പരിഗണനയും ഉറപ്പുനൽകിയിട്ടുണ്ട‌്. തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ‌്  വിജയിക്കും. യുഡിഎഫ‌് പരാജയഭീതിയിലാണ‌്.

അതാണ‌് ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ തുടങ്ങി നേതാക്കൾ പിന്മാറുന്നത‌്. വടകരയിലെ എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജനെതിരായ ആരോപണങ്ങൾ രാഷ‌്ട്രീയപ്രേരിതമാണ‌്. ഇതിൽ സിബിഐയെയടക്കം എതിരാളികൾ രാഷ‌്ട്രീയമായി ഉപയോഗിക്കുകയാണ‌്.

വടകരയിൽ യുഡിഎഫ‌് കെ കെ രമയെ മത്സരിപ്പിക്കുമെന്ന‌് പറയുന്നു. രണ്ടു തവണ വിജയിച്ച സീറ്റിൽ കോൺഗ്രസ‌് മത്സരിക്കാത്തത‌് തോൽവി ഭയന്നാണെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിന‌് ശേഷം എം വി ശ്രേയാംസ‌്കുമാർ പറഞ്ഞു. ദേശീയ സെക്രട്ടറി വർഗീസ‌് ജോർജ‌്, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ‌്ക്ക‌് പി ഹാരീസ‌് എന്നിവരും യോഗത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2VWSGGZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages