തിരുവനന്തപുരം > വി ടി ബല്‍റാം എംഎല്‍എയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകൾ ആരോഗ്യകരമല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അടുത്തിടെ സാഹിത്യകാരി കെ ആര്‍ മീരയ്‌ക്കെതിരേ ഫേസ്ബുക്കിൽ തെറിവിളി ആഹ്വാനം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന്റെ വിമർശനം. കെ ആർ മീരയെപ്പോലെ പൊതുസമൂഹത്തില്‍ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. നേരത്തെ എകെജിക്കെതിരേ നടത്തിയ ആക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും, എത്ര പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം പാലക്കാട് പോയപ്പോള്‍ വി ടി ബല്‍റാമിനോട് ഞാന്‍ പറഞ്ഞിരുന്നതാണ്, കുറച്ച് നിയന്ത്രണം വേണം എന്ന്; മുല്ലപ്പള്ളി അഭിമുഖത്തില്‍ പറയുന്നു. യുവ നേതാക്കളോട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനം കുറയ്‌ക്കാനുമാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്.
വി ടി ബല്‍റാം നിയന്ത്രണം പാലിക്കണം എന്നു പറയുന്നതിനൊപ്പം പാര്‍ട്ടിയുടെ അന്തസ് പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കണം എല്ലാവരും സോഷ്യൽ മീഡിയിലൂടെ നടത്തേണ്ടതെന്നാണ് മുല്ലപ്പള്ളി ഓര്‍മിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലയാളുകള്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളില്‍ അടക്കം വരുന്ന വിമര്‍ശനങ്ങള്‍ പോലും ആരോഗ്യകരമായ വിമര്‍ശനങ്ങളല്ലെന്നും അത്തരം വിമര്‍ശനങ്ങളോ എതിരാളികളെ കടന്നാക്രമിക്കലോ ആയിരിക്കരുത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളെ തിരുത്തി പറയുന്നു.
വി ടി ബല്‍റാം അടക്കമുള്ള യുവ ജനപ്രതിനിധികള്‍ക്കും നേതാക്കന്മാര്‍ക്കും മറ്റൊരു മുന്നറിയിപ്പു കൂടി കെപിസിസി അധ്യക്ഷന്റെ ഭാഗത്തു നിന്നും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയല്ല പാര്‍ട്ടി പ്രവര്‍ത്തനം, ജനങ്ങള്‍ക്കിടയിലായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തനം എന്നും മുല്ലപ്പള്ളി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ മുഖമായി നില്‍ക്കുന്നവരില്‍ പലരെയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ താന്‍ എവിടെയും കണ്ടില്ലെന്നും മുല്ലപ്പള്ളി വിമര്‍ശനത്തോടെയും മുന്നറിയിപ്പെന്ന നിലയിലും വ്യക്തമാക്കുന്നു. ഇത്തരക്കാരായിരിക്കില്ല ഇനി പാര്‍ട്ടിയുടെ മുഖം, അവര്‍ക്കായിരിക്കില്ല ഇനി പരിഗണന കിട്ടുന്നത്, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അത്തരം പ്രവര്‍ത്തകര്‍ക്കായിരിക്കും ഇനി മുന്‍ഗണന കിട്ടുന്നത് എന്ന കാര്യവും കെപിസിസി അധ്യക്ഷന്‍ മുന്നോട്ടുവയ്ക്‌കുന്നുണ്ട്.
സോഷ്യല്‍ മീഡിയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി പരസ്യമായ വിമര്‍ശനവുമായി വീണ്ടും രംഗത്തു വന്നിരിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2EGylzH
via IFTTT
No comments:
Post a Comment