കോൺഗ്രസുമായി സഖ്യമില്ല; ആം ആദ്‌മി പാര്‍ടി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

കോൺഗ്രസുമായി സഖ്യമില്ല; ആം ആദ്‌മി പാര്‍ടി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഡൽഹി > കോൺഗ്രസുമായി സഖ്യത്തിന്‌ കാത്തിരിക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഡൽഹിയിലെ ഏഴിൽ ആറു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്‌മി പാര്‍ടി. ഈസ്റ്റ് ഡൽഹിയിൽ അത്ഷി, സൗത്ത് ഡൽഹിയിൽ രാഘവ് ചന്ദ, ചാന്ദ്നി ചൗക്കിൽ പങ്കജ് ഗുപ്‌ത, ദിലീപ് പാണ്ഡേ നോര്‍ത്ത് ഈസ്റ്റ് ഡൽഹിയിൽ, ഗുഗന്‍ സിങ് നോര്‍ത്ത് വെസ്റ്റ് ഡൽഹി, ബ്രജേഷ് ഗോയല്‍ ന്യൂഡൽഹി എന്നിങ്ങനെയാണ്‌ സ്ഥാനാർഥികൾ. ആകെയുള്ള ഏഴ് ലോക്‌സഭാ സീറ്റുകളില്‍ വെസ്റ്റ് ദില്ലിയില്‍ മാത്രമാണ് ആം ആദ്‌മി പാര്‍ട്ടി ഇനി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ളത്. ഈ മണ്ഡലത്തിലേക്കുള്ള ആം ആ‌ദ്‌മി സ്ഥാനര്‍ഥിയേയും വൈകാതെ പ്രഖ്യാപിക്കുമെന്ന്‌ പാര്‍ടി നേതൃത്വം അറിയിച്ചു.

കോൺഗ്രസുമായി തെരഞ്ഞെടുപ്പ്‌ സഖ്യം ഉണ്ടാക്കാതെയാണ്‌ ആം ആദ്‌മി പാര്‍ടി ഡൽഹിയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. 2015-ല്‍ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടു വിഹിതത്തോടെ ആകെയുള്ള 70 നിയമസഭാ സീറ്റില്‍ 67-ഉം നേടിയാണ്‌ ആം ആദ്‌മി പാര്‍ടി അധികാരത്തിലെത്തിയത്‌. 2014- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡൽഹിയിലെ ഏഴു സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. അന്ന് ബിജെപിക്ക 46 ശതമാനം വോട്ടുകളും ആം ആ്ദമി പാര്‍ടിക്ക് 32.90 ശതമാനം വോട്ടുകളുമാണ് കിട്ടിയത്. 15.10 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്. 
 



from Kerala || Deshabhimani ​Online ​News https://ift.tt/2VuNj1p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages