കൊച്ചി
രണ്ട‌് സീറ്റ് വേണമെന്ന നിലപാടിൽ കേരള കോൺഗ്രസും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പി ജെ ജോസഫും ഉറച്ചുനിന്നതോടെ യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ച വഴിമുട്ടി. ഞായറാഴ‌്ച എറണാകുളം ഗസ‌്റ്റ‌് ഹൗസിലായിരുന്നു ചർച്ച. രണ്ട‌് സീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന‌് പിന്മാറില്ലെന്ന‌് കെ എം മാണി അറിയിച്ചു. ആവശ്യം അംഗീകരിക്കാനാകില്ലെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ഒന്നുകൂടി ചർച്ച ചെയ്യാമെന്ന മാണിയുടെ ആവശ്യം കോൺഗ്രസ‌് അംഗീകരിച്ചു.
മത്സരിക്കുമെന്ന‌് മാധ്യമങ്ങളോട‌് ആവർത്തിച്ചശേഷമാണ‌് പി ജെ ജോസഫ‌് യോഗത്തിൽ പങ്കെടുത്തത‌്. മാണിയോടുള്ള കടുത്ത വിയോജിപ്പ‌് പരസ്യമായി പറയുകവഴി താൻ അയയില്ലെന്ന സന്ദേശമാണ‌് ജോസഫ‌് നൽകിയത‌്. ആരു പുറത്തുപോയാലും കോട്ടയം സീറ്റ‌് വിട്ടുനൽകില്ലെന്ന‌് മാണി കഴിഞ്ഞദിവസം വിശ്വസ‌്തരോട‌് വ്യക്തമാക്കിയിരുന്നു. കോട്ടയത്ത‌് ആര് മത്സരിക്കുമെന്ന തർക്കമാണ് കേരള കോൺഗ്രസിലുള്ളത്. എന്തുവന്നാലും ജോസഫിനെ സ്ഥാനാർഥിയാക്കില്ലെന്ന‌് ഉറപ്പിച്ചാണ‌് മാണി നീങ്ങുന്നത‌്.
ചൊവ്വാഴ‌്ച ആലുവയിൽ വീണ്ടും ചർച്ച നടത്തി അന്തിമതീരുമാനമെടുക്കുമെന്ന‌് യോഗശേഷം രമേശ‌് ചെന്നിത്തല പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2UiS9yB
via IFTTT
No comments:
Post a Comment