ചിതറ വളവുപച്ചയിൽ കൊല്ലപ്പെട്ട സിപിഐ എം പ്രവർത്തകൻ കോൺഗ്രസുകാരന് എങ്ങനെ ശത്രുവായി. ബഷീറിന്റെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് വരുത്തിത്തീർക്കാൻ ഗവേഷണം നടത്തുന്ന കോൺഗ്രസുകാരും മാധ്യമങ്ങളും ഇതിനായി നാടുനീളെ പരതേണ്ട. പ്രതി ഷാജഹാന്റെ മുൻകാല പ്രവർത്തികൾക്കു മീതെ സുരക്ഷിത കവചമായി മാറിയ കോൺഗ്രസ് നിലപാടുമാത്രം നോക്കിയാൽ മതി.
തലയ്ക്കടിച്ചും കുത്തിമലർത്തിയും കൊലപ്പെടുത്തുന്ന ശൈലി കോൺഗ്രസുകാർ ഇവിടെ പതിവാക്കിയിരിക്കുന്നു. മാത്രമല്ല, ബഷീറിനെ കുത്തും മുമ്പ‌് ഷാജഹാൻ പറഞ്ഞത‌് കോൺഗ്രസിനോട‌് കളിച്ചാൽ ഇങ്ങനെയായിരിക്കും എന്നാണ‌്. റിമാൻഡ് റിപ്പോർടിലും ഇക്കാര്യമുണ്ട്. അഞ്ചുപതിറ്റാണ്ടായി സിപിഐ എമ്മിനെ ജീവശ്വാസം പോലെ നെഞ്ചേറ്റുന്ന പ്രവർത്തകനാണ് ബഷീർ. ജില്ലയിലെ മിക്ക സിപിഐ എം നേതാക്കളുമായി ആത്മബന്ധമുള്ള ഈ എഴുപതുകാരൻ അനീതി എവിടെ കണ്ടാലും പ്രതികരിച്ചിരുന്നു. കമ്യൂണിസ്റ്റുകാരന് അടിസ്ഥാനപരമായി ഉണ്ടാകുന്ന ഈ സ്വഭാവമാണ് ബഷീർ ശത്രുപക്ഷത്തായതിന് ഒന്നാമത്തെ കാരണം.
ഷാജഹാൻ സ്വന്തം സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചപ്പോൾ ചോദ്യംചെയ്യാൻ ബഷീർ കാട്ടിയ ധീരതയിൽ പ്രതിഫലിച്ചതും ഈ കമ്യൂണിസ്റ്റ്‌ബോധമാണ്. നെഞ്ചിൽ ഒമ്പത‌് കുത്തേറ്റാണ് ബഷീർ മരിച്ചത്. ബഷീറിന്റെ പേരിൽ ഒരു കേസോ, പരാതിയോ ഇതുവരെ ഉണ്ടായിട്ടില്ല. കുറേക്കാലം മുമ്പ‌് കോൺഗ്രസ് നേതൃത്വത്തിലുള്ള ചിതറ പഞ്ചായത്ത് ഗ്രാമസഭയിൽ സിപിഐ എം പ്രവർത്തകരുടെ സാന്നിധ്യം ഒഴിവാക്കണമെന്ന‌് ഷാജഹാനോട‌് പ്രാദേശികനേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ഏതു സാമൂഹ്യവിരുദ്ധ പ്രവർത്തിയും മടിയില്ലാതെ ഏറ്റെടുക്കുന്ന പ്രകൃതം ഷാജഹാനെ പ്രദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ഇഷ്ടക്കാരനാക്കി.കോൺഗ്രസ് നേതാക്കളിൽ പലരും രഹസ്യമായി അക്രമികളെ സഹായിക്കുന്നുവെന്നതാണ് യാഥാർഥ്യം.കൊല്ലം ജില്ലയിൽ രണ്ടുമാസത്തിനിടെ കോൺഗ്രസുകാരുടെ കൈകൊണ്ട് ജീവൻ നഷ്ടമായ രണ്ടാമത്തെ സിപിഐ എം പ്രവർത്തകനാണ് ബഷീർ. കൊട്ടാരക്കര പവിത്രേശ്വരം എഴുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്തൻ കൊല്ലപ്പെട്ടത് കഴിഞ്ഞ ഡിസംബർ 28 നാണ്. അനീതിക്കെതിരെ നാടിന്റെ ശബ്ദമായിരുന്നു ദേവദത്തനും. ദേവദത്തനെ കൊലപ്പെടുത്തിയ മാറനാട് സുനിൽ നിരവധി ക്രിമിനൽകേസുകളിലും പ്രതിയാണ്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ചുംപിന്നാലെ ബ്രാഞ്ചംഗത്തെ കുത്തിക്കൊന്നും കൊലപാതക രാഷ്ട്രീയം കോൺഗ്രസ് തുടരുകയാണ്.അക്രമണത്തെ തള്ളിപ്പറയാൻ ഇതുവരെ നേതൃത്വം തയ്യാറായിട്ടില്ല. കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ എംപിമാരും അപലപിച്ചില്ല. കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ പ്രവർത്തകർക്കും അനുയായികൾക്കും കുറ്റകൃത്യം നടത്താൻ പ്രേരണയാകുന്നുവെന്ന് വ്യക്തമാകുന്നതാണ് ഈ കൊലപാതകങ്ങൾ.
from Kerala || Deshabhimani Online News https://ift.tt/2BZVSde
via IFTTT
No comments:
Post a Comment