വയനാടിന്റെ കാര്യത്തില്‍ തീരുമാനം നീട്ടരുതെന്ന് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല; രാഹുൽ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പി സി ചാക്കോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

വയനാടിന്റെ കാര്യത്തില്‍ തീരുമാനം നീട്ടരുതെന്ന് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല; രാഹുൽ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പി സി ചാക്കോ

തിരുവനന്തപുരം> വയനാട് സീറ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഒഴിയാതെ കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന ഇന്നലെ പ്രഖ്യാപിച്ച ഉമ്മൻചാണ്ടിയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തീരുമാനം രാഹുൽ ഗാന്ധിയുടേതാണ് എന്ന് പറഞ്ഞതോടെ നേതൃത്വത്തിന്റെ ഇടയിൽ തന്നെയുള്ള ആശയക്കുഴപ്പമാണ് പുറത്താകുന്നത്. രാഹുൽ ഗാന്ധിയോട് മത്സരിക്കണമെന്നുള്ള ആവശ്യം സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

സീറ്റിന്റെ കാര്യത്തിൽ തീരുമാനം നീളരുതെന്ന് ചെന്നിത്തല ഹൈകമന്റിനോട് ആവശ്യപെട്ടിട്ടുണ്ട്. നാളത്തെ തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യം. വയനാട് സീറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

അതെ സമയം രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയില്ലെന്ന് പി സി ചാക്കോ പറഞ്ഞു. രാഹുൽ ഗാന്ധി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേരളത്തിലെ സ്ഥാനാർഥി ചർച്ച ശരിയായ രീതിയിലല്ല നടന്നത്. ഗ്രൂപ്പ് വീതംവെപ്പായിരുന്നു ചർച്ചയെന്നും പി സി ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Fyf6sz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages