കൊച്ചി> എൽഡിഎഫ‌് സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ ഒന്നും നടക്കില്ലെന്ന ചിന്തയിൽ നിന്ന‌് പലതും നടക്കുമെന്നതിലേക്ക‌് മാറാൻ കഴിഞ്ഞതാണ‌് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. വികസനം സർവ്വ മേഖലകളിലേക്കും എത്തിയതോടൊപ്പം തന്നെയാണ‌് സംസ്ഥാനത്തെ ആദ്യത്തെ മെട്രോ കേരളത്തിന്റെ വികസനസ്തംഭമായി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത‌്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ‌്ബുക്കിൽ കുറിച്ചു.

ഫേസ‌്ബുക്ക‌് കുറിപ്പിന്റെ പൂർണരൂപം...
കൊച്ചി മെട്രോ കേരളത്തിന്റെ വികസനസ്തംഭമായി സാക്ഷാത്കരിക്കപ്പെട്ട ആയിരം ദിനങ്ങള്‍. ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ യാത്ര സാധ്യമാക്കി കൊണ്ടായിരുന്നു തുടക്കം. പിന്നാലെ മഹാരാജാസ് വരെ റെയില്‍ സജ്ജമാക്കി മെട്രോ ഓടിത്തുടങ്ങി. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള അടുത്ത ഘട്ട പ്രവര്‍ത്തനം വേഗത്തില്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ കേരളത്തിന്റെ വികസനസ്തംഭമായി വളര്‍ന്ന ആയിരം ദിനങ്ങള്‍.
മെട്രോയുടെ ഭാഗമായി വ്യത്യസ്തമായ പദ്ധതികളും ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് മെട്രോയില്‍ ജോലി നല്‍കിയത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളുടെ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഊര്‍ജ്ജോത്പാദനം സാധ്യമാക്കി. ഇപ്പോള്‍ മെട്രോ ഫീഡറായി ഇലക്ട്രിക് ഓട്ടോകളും നിരത്തിലിറക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക് റീസൈക്ലിംഗ് മെഷീനുകള്‍ സ്റ്റേഷനുകളില്‍ സ്ഥാപിച്ച് മാലിന്യ സംസ്ക്കരണത്തിനുള്ള മാര്‍ഗങ്ങളും തേടുന്നു. ഒപ്പം പനമ്പള്ളി നഗറില്‍ മനോഹരമായ നടപ്പാത നിര്‍മ്മിച്ച് ആ പ്രദേശത്തിന്റെ വികസനത്തിലും ഇടപെട്ടു. ആളുകള്‍ക്ക് വ്യായാമ ആവശ്യങ്ങള്‍ക്കും സൈക്ലിംഗിനും ഉല്ലാസത്തിനും ഈ നടപ്പാതയെ ഉപയോഗിക്കാനാകും.
.jpg)
മെട്രോ യാത്രയെ ആകര്‍ഷകമാക്കാനും ജനങ്ങള്‍ക്ക് യാത്ര എളുപ്പമാക്കാനുമുള്ള പദ്ധതികളും നടപ്പാക്കുന്നു. മെട്രോയിൽ ആരംഭിച്ച കൊച്ചി വണ്‍ കാര്‍ഡ് പദ്ധതി ഇപ്പോള്‍ ബസുകളിലേക്കും വ്യാപിപ്പിക്കുകയാണ്. സ്വകാര്യ ബസുകളിലും ഇനി കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഘട്ടം ഘട്ടമായാണ് എല്ലാ ബസുകളിലും പദ്ധതി നടപ്പാക്കുക.
.jpg)
from Kerala || Deshabhimani Online News https://ift.tt/2tMUDtq
via IFTTT
No comments:
Post a Comment