അന്ന്‌ എസ്‌എഫ്‌ഐ നേതാവ്‌ പി രാജീവിനെ സമരത്തിനിടെ പിടിച്ചുകൊണ്ടുപോയ സർക്കിൾ ഇൻസ്‌പെക്ടർ; ഇന്ന്‌ സ്ഥാനാർഥിക്ക്‌ ആശംസകളുമായി കൺവൻഷനിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

അന്ന്‌ എസ്‌എഫ്‌ഐ നേതാവ്‌ പി രാജീവിനെ സമരത്തിനിടെ പിടിച്ചുകൊണ്ടുപോയ സർക്കിൾ ഇൻസ്‌പെക്ടർ; ഇന്ന്‌ സ്ഥാനാർഥിക്ക്‌ ആശംസകളുമായി കൺവൻഷനിൽ

കൊച്ചി > കാൽനൂറ്റാണ്ടിന്‌ മുമ്പ്‌ സമരത്തിനിടെ ലാത്തിലടിയേറ്റ്‌ വീണ എസ്‌എഫ്‌ഐ നേതാവ്‌ പി രാജീവിനെ പൊലീസുകാർ പിടിച്ചുകൊണ്ട്‌ പോകുന്ന ചിത്രം എല്ലാവർക്കും ഓർമ്മയുണ്ടാകും. കീറിപ്പറിഞ്ഞ തുണിയുമായി വിദ്യാർഥി നേതാവായ രാജീവിനെ പിടിച്ചുകൊണ്ടുപോയ പൊലീസുകാരൻ ഇന്ന്‌ അതേ നേതാവിന്റെ തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ പ്രസംഗം കേൾക്കാൻ ഇരിക്കുന്ന ചിത്രമാണ്‌ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്‌.

1994 നവംബൽ 25ന്‌ കണ്ണൂർ കൂത്തുപറമ്പിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ പ്രതിഷേധിച്ച്‌ എറണാകുളത്ത് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പി രാജീവിനെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചശേഷം സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്ന ചിത്രമാണത്‌. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മുഖ്യമന്ത്രി കരുണാകരന്റെ സന്ദർശനം പ്രമാണിച്ച് എറണാകുളത്ത് സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു കൊച്ചിൻ ഹാർബർ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ മാർട്ടിൻ കെ മാത്യു.

കൊച്ചി എം ജി റോഡിലുള്ള അബാദ് പ്ലാസയിലെ നേത്ര ഡോക്ടർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാനാണ് അന്നത്തെ മഹാരാജാസ് കോളേജ് വിദ്യാർത്ഥി കൂടിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വന്നത്. കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ഓടി വന്ന രാജീവ് അടക്കമുള്ളവരെ പൊലീസ് അതിക്രൂരമായാണ് മർദ്ദിച്ചത്. പൊലീസ് മർദ്ദനത്തിൽ രാജീവിന്റെ വാരിയെല്ല് ഒടിഞ്ഞു. കാലിന്റെ അടിവെള്ളയിലൂടെ ചോര വാർന്ന് രക്തത്തിൽ കുളിച്ച് മുദ്രാവാക്യം മുഴക്കിയ രാജീവിനെ വലിച്ചിഴച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിൽ അദ്ദേഹത്തെ ജീപ്പിലേക്ക് കയറ്റിയത് അന്നത്തെ കൊച്ചിൻ ഹാർബർ സർക്കിൾ ഇൻസ്‌പെക്‌ടർ മാർട്ടിനാണ്. മർദ്ദിച്ചവരുടെ കൂട്ടത്തിൽ സിഐ മാർട്ടിൻ ഉണ്ടായിരുന്നില്ല.

2006 ൽ ക്രൈം ബ്രാഞ്ച് എസ് പിയായി റിട്ടയർ ചെയ്‌ത മാർട്ടിൻ കഴിഞ്ഞ ദിവസം എറണാകുളം ടൗൺ ഹാളിൽ നടന്ന എൽഡിഎഫ് എറണാകുളം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സജീവമായി പങ്കെടുത്തു.

അന്ന്‌ രാജീവിനൊപ്പം മർദ്ദനമേറ്റ അഡ്വ.  സി എം നാസറാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മുന്‍ എസ്‌പിയുടെ ചിത്രം പകര്‍ത്തിയത്.  ഉശിരുള്ള ആ വിദ്യാർഥി നേതാവിനെക്കുറിച്ച്‌ റിട്ട. പൊലീസ് ഓഫീസർക്ക് മതിപ്പു മാത്രം. കിടയറ്റ സംഘാടകൻ. നല്ല പ്രസംഗകൻ. ശരി എന്ന് തോന്നുന്ന നിലപാടുകൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്നതിനുള്ള മനക്കരുത്തും അർപ്പണബോധവും. തുടർച്ചയായ വിദ്യാർത്ഥി സമരത്തിന്റെ നാളുകളിൽ സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് ചിലപ്പോഴൊക്കെ ഭീഷണിണിയുടെ രീതി പ്രയോഗിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും വഴങ്ങിയിട്ടില്ല. നടത്താൻ തീരുമാനിച്ച ഒരു പരിപാടിയിൽ നിന്നും പിന്നോട്ടു പോയിട്ടുമില്ല.

മെട്രോ പദ്ധതിയിൽ നിന്നും ഇ ശ്രീധരനെ ഒഴിവാക്കുന്നതിനുള്ള നീക്കത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞതും തളരാത്ത അർപ്പണബോധവും സാമൂഹ്യ പ്രതിബദ്ധതയും കൊണ്ടുതന്നെ. അല്ലെങ്കിൽ മെട്രോ ഇപ്രകാരം യാഥാർത്ഥ്യമാവുമായിരുന്നില്ല. നിയമ നിർമ്മാണ സഭയിലും നന്നായി ശോഭിച്ചു. ഇത്തരം ജനനേതാക്കൾ തന്നെയാണ് നാടിനെ നയിക്കേണ്ടത് എന്നഭിപ്രായപ്പെട്ട അദ്ദേഹം രാജീവിന്റെ വിജയത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും സി എം നാസറിനോട്‌ പറഞ്ഞു. അന്ന്‌ രാജീവ്‌ അടക്കമുള്ള വിദ്യാർഥികൾക്കെതിരായ അതിക്രമം വലിയ പ്രതിഷേധത്തിന്‌ കാരണമായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2F96GrA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages