രാഹുൽ ഗാന്ധി ചുരം കയറിയില്ല ; കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ ഇരുട്ടിൽത്തപ്പുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

രാഹുൽ ഗാന്ധി ചുരം കയറിയില്ല ; കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ ഇരുട്ടിൽത്തപ്പുന്നു

ന്യൂഡൽഹി/തിരുവനന്തപുരം
കോൺഗ്രസ‌് പ്രവർത്തക സമിതിയും തെരഞ്ഞെടുപ്പു സമിതിയും യോഗംചേർന്നിട്ടും തിങ്കളാഴ‌്ചയും രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.  തിങ്കളാഴ‌്ചത്തെ യോഗങ്ങളിൽ വയനാട‌് വിഷയം ചർച്ച ചെയ‌്തില്ലെന്നാണ‌്  സൂചന. അതേസമയം, രാഹുൽ തെക്കേ ഇന്ത്യയിലെ ഏതെങ്കിലുമൊരു മണ്ഡലത്തിൽക്കൂടി   മൽസരിക്കുമെന്ന‌് ഏതാണ്ട‌് ഉറപ്പായി.

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം തിങ്കളാഴ‌്ച പ്രഖ്യാപിക്കുമെന്ന‌ാണ‌് കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ അവകാശപ്പെട്ടത‌്. രാവിലെ പ്രവർത്തകസമിതി യോഗത്തിനെത്തിയ രാഹുലിനോട‌് വയനാടിനെ കുറിച്ച‌് മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഉച്ചക്ക‌്  വാർത്താസമ്മേളനമുണ്ടാകുമെന്ന‌് അറിയിപ്പ‌്  വന്നതോടെ വയനാട‌് പ്രഖ്യാപനമാണെന്ന അഭ്യൂഹം ശക്തമായി.  കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനമായ അടിസ്ഥാന വരുമാന പദ്ധതിയെ കുറിച്ചാണ‌്  രാഹുൽ സംസാരിച്ചത‌്.  ഒന്നിലേറെ സീറ്റുകളിൽ മൽസരിക്കുമോയെന്ന ചോദ്യമുയർന്നപ്പോൾ മറ്റൊന്നിനും മറുപടി നൽകില്ലെന്ന‌് രാഹുൽ വ്യക്തമാക്കി.

വൈകിട്ട്‌ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ‌് സമിതിയായി പിന്നെ ശ്രദ്ധ. അതിനുശേഷം നടത്തിയ വാർത്താ സമ്മേളനം ഹിമാചലിൽ നിന്നുള്ള മുതിർന്ന നേതാവ‌് സുഖ‌്റാമും മകൻ ആശ്രയ‌് ശർമ്മയും ബിജെപി വിട്ട‌് വീണ്ടും കോൺഗ്രസിലേക്ക‌് എത്തിയത‌് അറിയിക്കാൻ മാത്രമായിരുന്നു.

വയനാടിനെ കുറിച്ച‌് ചോദ്യം ഉയർന്നപ്പോൾ കഴിഞ്ഞ ദിവസം നൽകിയ മറുപടി വക്താവ‌് രൺദീപ‌് സിങ‌് സുർജെവാല ആവർത്തിച്ചു. കേരളം, തമിഴ‌്നാട‌്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന‌് അഭ്യർത്ഥനകൾ വന്നിട്ടുണ്ടെന്നും കേന്ദ്ര നേതൃത്വം ഇതിനെ മാനിക്കുന്നുവെന്നും സുർജെവാല പറഞ്ഞു.  ഒരു തീരുമാനവും എടുത്തിട്ടില്ല. ഉചിത സമയത്ത‌് കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കും. അമേഠി തന്നെയാണ‌് രാഹുലിന്റെ കർമ്മഭൂമി–- സുർജെവാല പറഞ്ഞു. രാഹുൽ ഗാന്ധി ചൊവ്വാഴ‌്ച രാജസ്ഥാനിൽ പ്രചാരണത്തിന‌് പോകുന്നതിനാൽ ദക്ഷിണേന്ത്യയിലെ മത്സരകാര്യത്തിൽ തീരുമാനത്തിന‌് സാധ്യത കുറവാണ‌്.

രാഹുൽ ഗാന്ധിയുടെ വയനാട‌് സ്ഥാനാർഥിത്വത്തിൽ ഉറപ്പില്ലാതായതോടെ  കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ ഇരുട്ടിൽത്തപ്പുകയാണ‌്.  ചുരം കയറി രാഹുൽ  ഇങ്ങെത്തിയെന്ന‌് വീമ്പുപറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയും ‘വരും വരാതിരിക്കില്ല’ എന്ന മട്ടിലാണ‌് മൂന്നാംദിവസം പ്രതികരിച്ചത‌്.  രാഹുൽ എഐസിസി ആസ്ഥാനത്ത‌് ഉച്ചയ‌്ക്ക‌് വാർത്താസമ്മേളനം വിളിച്ചത‌് അറിഞ്ഞതോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും വയനാട‌്, മലപ്പുറം ജില്ലകളിലെ ഡിസിസി ഓഫീസുകളിലും ആഘോഷത്തിനുള്ള തയ്യാറെടുപ്പാരംഭിച്ചിരുന്നു.  രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ‌് ഉമ്മൻചാണ്ടി പ്രതികരിച്ചത‌്.  രാഹുലിന്റെ വരവ‌് അനിശ്ചിതത്വത്തിലായതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ‌് പ്രചാരണവും നിർത്തി. എ കെ ആന്റണി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ വിളിച്ചിട്ട‌് കിട്ടുന്നില്ലെന്നാണ‌് സംസ്ഥാന നേതാക്കൾ നൽകുന്ന വിശദീകരണം.

കോൺഗ്രസ‌് തിങ്കളാഴ‌്ച പുറത്തുവിട്ട പത്താമത‌് സ്ഥാനാർഥി പട്ടികയിലും വയനാടും വടകരയുമില്ല. മഹാരാഷ്ട്രയിലെ ഒരു സീറ്റിലെയും ബംഗാളിലെ 25 സ‌ീറ്റുകളിലെയും സ്ഥാനാർഥികളെയാണ‌് പ്രഖ്യാപിച്ചത‌്. മുംബൈ നോർത്ത‌്‌വെസ‌്റ്റിൽ സഞ‌്ജയ‌് നിരുപം കോൺഗ്രസ‌് സ്ഥാനാർഥിയാകും.



from Kerala || Deshabhimani ​Online ​News https://ift.tt/2FmuA1m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages