‘അമ്മൂമ്മേടെ പൈസാ കിട്ടിയെടാ മോനേ... ചിരിച്ചോണ്ട് വാങ്ങിക്കോ.’ നോട്ടിൽ പിടിത്തമിട്ട കൊച്ചുമോൻ പ്രതീഷിനോട് രാധ അമ്മൂമ്മയുടെ ഉള്ളുതുറന്നുള്ള പറച്ചിൽ. ആഗ്രഹിച്ചത് കിട്ടിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് മുഖത്ത്. ‘എന്റെ അമ്മയുടെ കാലത്ത് ഇതൊന്നുമില്ലായിരുന്നു. എനിക്കാദ്യം പെൻഷൻ കിട്ടിയപ്പോഴും. മുമ്പൊക്കെ വല്ലപ്പോഴും കിട്ടിയാലായി. ഇന്ന് കിട്ടുമെന്നുറപ്പായി’, എല്ലാർക്കും താങ്ങാണ് ഈ സർക്കാർ.
സന്തോഷമായോ? എന്ന ഒറ്റചോദ്യത്തിനായിരുന്നു പോങ്ങുംമൂട് നെടിയവിള പുത്തൻവീട്ടിൽ 73കാരിയായ കെ രാധയുടെ വാക്കുകൾ. അഞ്ചുവർഷത്തിലേറെയായി കിടക്കയിൽ കഴിയുകയാണ് രാധ. ഓട്ടോറിക്ഷാത്തൊഴിലാളിയായിരുന്ന ഭർത്താവ് ശശിധരൻ സഹായി. ഇരുവരും മകനൊപ്പമാണ് താമസം. ശശിധരനും സർക്കാർ പെൻഷൻ അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലാണ് തുകയെത്തിയത്. ഇത്തവണ കൊച്ചുമക്കൾക്കൊപ്പം വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് ഇരുവരും.
‘ഇതാണ് പുണ്യം’ പോങ്ങുംമൂട് അർച്ചന നഗർ വിജയ വിലാസത്തിൽ ബേബിക്കും വാക്കുകൾക്കും അതീതമാണ് സന്തോഷം. ഭർത്താവ് വേലപ്പൻ 13 വർഷംമുമ്പ് മരിച്ചു. 78 കാരിയായ ബേബിക്ക് പെൻഷൻ മാത്രമാണ് ഏക ആശ്രയം. ഇപ്പോൾ അത് കൃത്യമായി കിട്ടുന്നതിന്റെ സന്തോഷത്തിലാണ്. മരുന്നുകടയിൽ പോലും കടം പറയാനുള്ള ധൈര്യമായി. സംസ്ഥാനത്ത് 55 ലക്ഷത്തിലധികംവരുന്നവരുടെ ആശ്വാസമായ സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷനുകൾ തിങ്കളാഴ്ച മുതലാണ് വിതരണം ആരംഭിച്ചത്. സാമ്പത്തിക ഞെരുക്കത്തിനിടയിലും സർക്കാരിന്റെ മുൻഗണനയിൽ ഒരു മാറ്റവുമില്ലെന്നുള്ള പ്രഖ്യാപനമായിരുന്നു പെൻഷൻ വിതരണം.
from Kerala || Deshabhimani Online News https://ift.tt/2Fs9pep
via IFTTT
No comments:
Post a Comment