മോഡി രാജ്യത്തിന്റെ ഖജനാവ‌് സ്വന്തക്കാർക്ക‌് തുറന്നുകൊടുത്തു: വി എസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

മോഡി രാജ്യത്തിന്റെ ഖജനാവ‌് സ്വന്തക്കാർക്ക‌് തുറന്നുകൊടുത്തു: വി എസ‌്


പാലക്കാട‌്
നരേന്ദ്ര മോഡി രാജ്യത്തിന്റെ ഖജനാവ‌് സ്വന്തക്കാർക്ക‌് തുറന്ന‌് കൊടുത്തിരിക്കുകയാണെന്ന‌് ഭരണ പരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ പറഞ്ഞു. സിപിഐ എം കൊടുമ്പ‌് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഎസ‌്ടിയും നോട്ട‌ുനിരോധനവും ഇന്ധന വിലക്കയറ്റവും ജനജീവിതം താറുമാറാക്കി. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുബാങ്കാണ‌് ബിജെപിയുടെ ലക്ഷ്യം. അതിനാൽ സവർണ മേധാവികളുടെ തിട്ടൂരമനുസരിച്ച‌് നീങ്ങാനാണ‌് സംഘപരിപാർ ബിജെപിയെ നിയോഗിച്ചിട്ടുള്ളത‌്. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടും സാമ്രാജ്യത്വ മൂലധന ശക്തികളോടുള്ള വിധേയത്വവുമാണ‌് ബിജെപിയെ അധികാരത്തിൽ എത്തിച്ചതെന്ന‌് വി എസ‌് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷം അനുഭവിച്ച ദുരിതങ്ങൾ ഇനിയും ആവർത്തിക്കരുത‌്. അതിന‌് ബിജെപിയെ അധികാരത്തിൽനിന്ന‌് തൂത്തെറിയണം. പൊരുതുന്ന ഇന്ത്യൻ ജനതയുടെ യുവശബ്ദമാണ‌് എം ബി രാജേഷ‌്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ എം ബി രാജേഷിനെ വിജയിപ്പിക്കണമെന്ന‌് വി എസ‌് അച്യുതാന്ദൻ അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2OwSbki
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages