കൊച്ചി> യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി.
വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് രണ്ടാം പ്രതി മാർടിൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി പറഞ്ഞു. ആവശ്യത്തെ സർക്കാർ ശക്തമായി എതിർത്തു.
പ്രതിയുടെ വാദം കോടതി തള്ളി.കേസിൽ നടൻ ദീലീപ് പ്രതിയും പൾസർ സുനി ഒന്നാംപ്രതിയുമാണ്.
from Kerala || Deshabhimani Online News https://ift.tt/2XAVhI2
via IFTTT
No comments:
Post a Comment