വൈത്തിരി> വൈത്തിരിയില്‍ ആദ്യം വെടിവയ്പ് തുടങ്ങിയത് മാവോയിസ്റ്റുകളെന്ന് കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ. തുടർന്ന് പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിവെയ്‌പ്പിൽ പൊലീസുകാർക്ക് പരിക്ക് പറ്റിയിട്ടില്ലെന്നും
ഐജി വ്യക്‌തമാക്കി.
ഇന്നലെ രാത്രിയാണ് വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി പി ജലീലാണ് മരിച്ചത്.
സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടർ എൻ എസ് കെ ഉമേഷ് ഇൻക്വസ്റ്റ് നടപടികൾക്കായി വെടിവയ്പ് നടന്ന റിസോർട്ടിലെത്തി.
from Kerala || Deshabhimani Online News https://ift.tt/2SNSRSL
via IFTTT
No comments:
Post a Comment