തലശേരി > ആയിരംനാളിന്റെ നന്മനിറഞ്ഞ ഭരണം ഖിയാമം നാൾ വരെ തുടരട്ടെയെന്ന് തലശേരി മട്ടാമ്പ്രം പള്ളിക്കടുത്ത പി കെ ഹൗസിൽ നബീസുമ്മയും മകൾ ഫാത്തിമയും. പെൻഷൻ വീട്ടിൽ എത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിനോട‌് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. മഹാപുണ്യംചെയ്ത ഭരണമാണിത്.അള്ളാന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത സമുദായപാർടി ഭരിച്ചപ്പോൾ വായാപ്പടച്ചികളുടെ (വിധവ) പണം കൃത്യമായി നൽകിയിട്ടില്ല.
അത് നൽകാൻ പിണറായി വിജയനും ഈ സർക്കാരും വേണ്ടിവന്നു. ഇങ്ങനെയൊരു ഭരണവും മുഖ്യമന്ത്രിയെയും ലഭിച്ചതിന്റെ ഗുണമാണ് നാട് അനുഭവിക്കുന്നത്. മുഖ്യമന്ത്രിയുടെ ഹാഫിയത്തിന് ഞങ്ങളും ദുആ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഓരോ പ്രാർഥനയിലും ആ വലിയ മനുഷ്യനുമുണ്ട്. പാവങ്ങളെ സഹായിക്കുന്നവരെ പടച്ചോൻ കാക്കും. നീതിമാനായ ഭരണാധികാരി ഉമർഖത്താബിനെയാണ് പിണറായി വിജയൻ ഓർമിപ്പിക്കുന്നത്.
നീതിമാന്റെ ഭരണത്തിൽ ഓരോ കുടിലിലും ചെന്ന് സുഖവിവരം തിരക്കുമായിരുന്നു. പാവങ്ങളായ ഞങ്ങളുടെ വീടുകളിൽ പണമെത്തിച്ച് ആശ്വാസം പകരുമ്പോൾ നീതിമാനായ ആ ഭരണാധികാരിയെയാണ് ഓർമവരുന്നത്. ഓരോവീട്ടിലും ആശ്വാസത്തിന്റെ പ്രകാശമാണ് പെൻഷൻ. വിധവകളെ സംരക്ഷിക്കുകയെന്ന പ്രവാചകന്റെ ആശയമാണ് അദ്ദേഹത്തിലൂടെ ഞങ്ങൾ അനുഭവിക്കുന്നത്. ആശുപത്രിയിൽ മരുന്നും ഡോക്ടർമാരുമുണ്ട്. ഇവിടെ ഭരണമുണ്ടെന്ന് അനുഭവിച്ചറിയുകയാണ്. അതുകൊണ്ടാണ് എല്ലാകാലവും ഈ സർക്കാർ തുടരണമെന്ന് പറയുന്നത്. സഹായിക്കുന്നവരെ ഞങ്ങൾ ഒരുകാലത്തും കൈവിടില്ലെന്നും വിധവ പെൻഷൻ വാങ്ങുന്ന നബീസുമ്മയും മകൾ ഫാത്തിമയും നിറചിരിയോടെ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2UrQOW0
via IFTTT
No comments:
Post a Comment