കോലീബിയെ പൊളിച്ചടുക്കിയ നാടാണിത‌്; ആർഎസ‌്എസിനെ കൂട്ടുപിടിച്ചുള്ള വർഗീയ പരിപ്പ‌് വടകരയിലും വേവൂല്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

കോലീബിയെ പൊളിച്ചടുക്കിയ നാടാണിത‌്; ആർഎസ‌്എസിനെ കൂട്ടുപിടിച്ചുള്ള വർഗീയ പരിപ്പ‌് വടകരയിലും വേവൂല്ല



‘ബേപ്പൂർ മോഡൽ കോ–-ലീ–-ബി പൊളിച്ചടുക്കിയ നാടാണിത‌്. ആർഎസ‌്എസിനെ കൂട്ടുപിടിച്ചുള്ള  വർഗീയ പരിപ്പ‌് വടകരയിലും  വേവൂല്ല’ –-പറയുന്നത‌് ടി കെ ഹംസ. 1991–-ൽ കേരളത്തിൽ ആദ്യമായി ബേപ്പൂരിൽ അരങ്ങേറിയ  കോ–-ലീ–-ബി  (കോൺഗ്രസ‌് –-മുസ്ലിംലീഗ‌്–- ബിജെപി ) അവിശുദ്ധ സഖ്യത്തെ നേരിട്ട എൽഡിഎഫിന്റെ വിജയസാരഥി. വടകരയിൽ എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജനെതിരെ ആർഎസ‌്എസ‌്  ആശീർവാദത്തോടെ ലീഗ‌്–-കോൺഗ്രസ‌് പിൻബലത്തിൽ  യുഡിഎഫ‌് വീണ്ടും കോ–-ലീ–-ബി വേഷമിടുന്നു. ഈ ഘട്ടത്തിൽ  28 വർഷം മുമ്പത്തെ അവിശുദ്ധ സഖ്യത്തെ നേരിട്ട തെരഞ്ഞെടുപ്പ‌് അനുഭവങ്ങൾ നാട്ടുകാരുടെ പ്രിയപ്പെട്ട ഹംസാക്ക ഓർമിക്കുന്നു. 

‘‘ഞാനാണ‌് മാധവൻകുട്ടിയെന്ന‌് കരുതണം. മാധവൻകുട്ടിക്കല്ല തങ്ങൾക്കാണ‌് വോട്ടുചെയ്യുന്നത‌്. തങ്ങൾക്കാണിക്കുറി വോട്ട‌്. അതിനാൽ ഒരു വോട്ടും പാഴാക്കരുത‌്’’–- പാണക്കാട‌് മുഹമ്മദലി ശിഹാബ‌് തങ്ങളുടെ അന്നത്തെ പ്രസംഗം ഇങ്ങനെ.

ആർഎസ‌്എസുകാരനായ  ഡോ. കെ മാധവൻകുട്ടിക്ക‌് ഫറോക്കിലും ബേപ്പൂരിലും  രാമനാട്ടുകരയിലുമായി എല്ലാ അങ്ങാടികളിലും മൈക്ക‌് കെട്ടി  മുസ്ലിംലീഗ‌് സംസ്ഥാന പ്രസിഡന്റായ ശിഹാബ‌്തങ്ങൾ വോട്ട‌് തേടി. തങ്ങളും കെ കരുണാകരനും മാധവൻകുട്ടിയും ഒരേ വേദിയിലെത്തി.  അവിശ്വാസവും മതവിരോധവും  ആവോളം പ്രയോഗിച്ചു. തൊട്ടു മുമ്പത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് തനിച്ച‌് 19,000 വോട്ട‌് കിട്ടിയിരുന്നു. അതിനാൽ യുഡിഎഫും ബിജെപിയും ചേർന്നാൽ എൽഡിഎഫ‌് തോറ്റ‌് തുന്നംപാടമെന്ന കണക്ക‌് കൂട്ടലിലാണവർ ബേപ്പൂർ കോ–-ലീ–-ബി സഖ്യത്തിനായി തെരഞ്ഞെടുത്തത‌്. എന്നാൽ പെട്ടി പൊട്ടിച്ചപ്പോൾ  ജയിച്ചത‌്  എൽഡിഎഫ‌ായിരുന്നു–- 6,270 വോട്ടിന്റെ ഭൂരിപക്ഷം.   കുപ്രസിദ്ധമായ കോ ലീ ബി സഖ്യം അന്ന‌് ലീഗ‌്–- കോൺഗ്രസ‌് –-ബിജെപി ഉന്നത നേതാക്കൾ ചർച്ച ചെയ‌്തുണ്ടാക്കിയതാണ‌്. കോഴിക്കോട‌് ചാലപ്പുറത്തെ ആർഎസ‌്എസ‌് ഓഫീസിലായിരുന്നു രഹസ്യധാരണക്ക‌് രൂപം നൽകിയത‌്.

വടകരയിൽ അഡ്വ. എം രത്നസിങ്ങിനെയും ബേപ്പൂരിൽ മാധവൻകുട്ടിയേയും ഇടതുപക്ഷത്തിനെതിരെ പൊതു സ്ഥാനാർഥിയാക്കി  നിർത്താനും ധാരണയാക്കി. കരുണാകരനൊപ്പം ലീഗ‌് ജനറൽ സെക്രട്ടറി കൊരമ്പയിൽ അഹമ്മദ‌് ഹാജിയും  പി  കെ കുഞ്ഞാലിക്കുട്ടിയും ചർച്ചകളിലുണ്ടായിരുന്നു. ലീഗ‌് നേതാവ‌് അഡ്വ. ആലിക്കോയയുടെ നാമനിർദേശം പിൻവലിപ്പിച്ചാണ‌് ആർഎസ‌്എസുകാരനായ ഡോക്ടർക്ക‌് ലീഗ‌് പിന്തുണ നൽകിയത‌്.

ഇടതുപക്ഷത്തോട‌് കോൺഗ്രസിനും ലീഗിനുമുള്ള വിരോധത്തിന‌് പുറമെ എന്നോട‌് അക്കാലം അവർക്ക‌് വലിയ ശത്രുതയുമുണ്ടായിരുന്നു. കോൺഗ്രസ‌് വിട്ടതിലായിരുന്നു ഒരു കൂട്ടരുടെ എതിർപ്പ‌്. മറുവിഭാഗത്തിന‌് ഒരിക്കലും ലീഗിൽ ചേരാത്തതിനാലായിരുന്നു വിരോധം. 1987–-ലെ നായനാർ മന്ത്രിസഭയിൽ ഹജ്ജും വഖഫുമടക്കം ലീഗ‌് കൈകാര്യം ചെയ‌്ത വകുപ്പുകളുടെ മന്ത്രിയായിരുന്നു.  അതോടെ ലീഗിന‌് ശത്രുത ഇരട്ടിയായി.  ഇതാണിന്ന‌് പി ജയരാജനോടും കാട്ടുന്നത‌്.
യുഡിഎഫിനും ബിജെപി–-ആർഎസ‌്എസിനും മുഖ്യശത്രുവാണ‌് ജയരാജൻ. അത‌് മുതലാക്കാൻ മുരളീധരനെ ഇറക്കിയിരിക്കുകയാണ‌്. അധികാരം നേടാനും ജയിക്കാനും എന്ത‌് നെറികേടും കാട്ടുക, ഏത‌് അവിശുദ്ധ കൂട്ടുമുണ്ടാക്കുക –-പയറ്റിപ്പൊളിഞ്ഞ ഈ പഴഞ്ചൻ തന്ത്രമാണ‌് ഇവർ വീണ്ടും പുറത്തെടുക്കുന്നത‌്–- ടി കെ ഹംസ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2HHG0jj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages