ഇതാ ഇങ്ങനെയാണ‌് നേമത്ത‌് താമര വിരിഞ്ഞത‌് ; തിരുവനന്തപുരത്ത‌് നേമം മോഡൽ നടപ്പാക്കാൻ വോട്ടുകച്ചവടക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ഇതാ ഇങ്ങനെയാണ‌് നേമത്ത‌് താമര വിരിഞ്ഞത‌് ; തിരുവനന്തപുരത്ത‌് നേമം മോഡൽ നടപ്പാക്കാൻ വോട്ടുകച്ചവടക്കാർ

തിരുവനന്തപുരം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപിക്ക‌് കോൺഗ്രസ‌് മറിച്ചുകൊടുത്തത‌് ഇരുപതിനായിരത്തോളം വോട്ട‌്. ഈ അനുഭവം മുന്നിൽ വച്ച‌് ലോക‌്സഭാ തെരഞ്ഞെടുപ്പിലും നേമം മോഡൽ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ‌് കോൺഗ്രസിലെയും ബിജെപിയിലെയും വോട്ടുകച്ചവടക്കാർ. തിരുവനന്തപുരം മണ്ഡലമാണ‌് ഇതിനായി തെരഞ്ഞെടുത്തത‌്. ഇവിടെ ശശി തരൂരിനുപകരം ബിജെപിയുടെ കുമ്മനം രാജശേഖരന‌്  കോൺഗ്രസുകാർ വോട്ടുനൽകാനാണ‌്  ധാരണ. പകരം സംസ്ഥാനത്തെ അഞ്ചുമണ്ഡലങ്ങളിൽ കോൺഗ്രസിനെ സഹായിക്കാൻ ബിജെപി ദുർബലരായ സ്ഥാനാർഥികളെ നിർത്തും.

യുഡിഎഫിന‌് കെട്ടിവച്ച കാശുപോയി
എൽഡിഎഫിലെ വി ശിവൻകുട്ടി ജയിച്ച 2011ലെ തെരഞ്ഞെടുപ്പിൽ  യുഡിഎഫ‌് സ്ഥാനാർഥി ചാരുപാറ രവിക്ക‌് കിട്ടിയ വോട്ട‌് 20248. ബിജെപിയുടെ ഒ രാജഗോപാലിന‌് 43661. അഞ്ചുവർഷം കഴിഞ്ഞപ്പോൾ യുഡിഎഫ‌് സ്ഥാനാർഥി  വി സുരേന്ദ്രൻപിള്ള. കിട്ടിയ വോട്ട‌് വെറും 13860. കഴിഞ്ഞതവണത്തേക്കാൾ  6388 വോട്ടിന്റെ കുറവ‌്.  വിജയിച്ച ബിജെപി സ്ഥാനാർഥി രാജഗോപാലിന‌് 67813.  യുഡിഎഫ‌് സ്ഥാനാർഥി കെട്ടിവച്ച കാശുംപോയി മൂന്നാംസ്ഥാനത്തായപ്പോൾ ഉയർന്നുവന്ന ചോദ്യം കഴിഞ്ഞ തവണ കിട്ടിയ വോട്ട‌് എവിടെപ്പോയെന്നാണ‌്. ഇതിന‌് ഉത്തരം വളരെ ലളിതം. സ്വന്തം സ്ഥാനാർഥിക്കുകൊടുക്കേണ്ട വോട്ടുകൾ കോൺഗ്രസുകാർ രാജഗോപാലിന‌് നൽകി‌. കൃത്യമായ കണക്കുകൾ തെളിവായി. വോട്ടർമാരുടെ എണ്ണത്തിലും പോളിങ‌് ശതമാനത്തിലും വർധനയുണ്ടായിട്ടും യുഡിഎഫ‌് സ്ഥാനാർഥിക്ക‌് വോട്ടിൽ വൻ കുറവുണ്ടായി.

2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന‌് നേമത്ത‌് ലഭിച്ചത‌് 32639 വോട്ട‌്. 2015ലെ തദ്ദേശതെരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടുന്ന വാർഡുകളിൽ കോൺഗ്രസിനു കിട്ടിയ വോട്ട‌് 33100. മണ്ഡലത്തിൽ കോൺഗ്രസിന‌് വോട്ട‌് വർധിച്ചു എന്നതിന‌് ഇതിൽപ്പരം വേറെ തെളിവെന്തിന‌്. ഈ കണക്കുകൾ പ്രകാരം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  യുഡിഎഫ‌് സ്ഥാനാർഥിക്ക‌് മുപ്പതിനായിരത്തിലേറെ വോട്ടുകൾ ലഭിക്കേണ്ടതാണ‌്. പക്ഷേ കിട്ടിയത‌് 13860. ഒറ്റയടിക്ക‌് ഇരുപതിനായിരത്തിലേറെ വോട്ടുകൾ കോൺഗ്രസ‌് മറിച്ചു കൊടുത്തപ്പോൾ രാജഗോപാലിന‌് 8671 വോട്ടിന്റെ ജയവും.

കെപിസിസി കമീഷനും കച്ചവടം സമ്മതിച്ചു
പരാജയകാരണങ്ങൾ അന്വേഷിക്കാൻ  ജോൺസൺ എബ്രഹാമിന്റെ നേതൃത്വത്തിൽ കെപിസിസി നിയോഗിച്ച കമീഷനും വോട്ടുകച്ചവടം പരസ്യമായി സമ്മതിച്ചു. ബൂത്തുതലംമുതൽ വോട്ടുമറിച്ചു എന്നാണ‌് കമീഷൻ കണ്ടെത്തിയത‌്. പക്ഷേ ആർക്കെതിരെയും നടപടിയുമുണ്ടായില്ല. ‘പകൽ കോൺഗ്രസ‌്, രാത്രി ബിജെപി’ എന്ന എ കെ ആന്റണിയുടെ പ്രശസ്തമായ പ്രയോഗവും നേമം മോഡൽ വിജയത്തിനു പിന്നാലെയായിരുന്നു. നേമത്തെ കോൺഗ്രസിന്റെ വോട്ടുമറിക്കൽ പ്രതിഫലമില്ലാത്ത കർമമായിരുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന‌്‌ വോട്ടുനൽകി ബിജെപി പ്രത്യുപകാരംചെയ്തു. കോട്ടയത്ത‌് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹരിപ്പാട്ട‌് രമേശ‌് ചെന്നിത്തല, തിരുവനന്തപുരത്ത‌് വി എസ‌് ശിവകുമാർ, അഴീക്കോട്ട‌് മുസ്ലിംലീഗിലെ കെ എം ഷാജി തുടങ്ങിയവർ ഇതിന്റെ ഗുണഭോക്താക്കളായി നിയമസഭയിലെത്തി. കാസർകോട‌് ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക‌് വോട്ടുകൂടിയിട്ടും ഉദുമയിൽ കുത്തനെ കുറഞ്ഞതിന്റെ രഹസ്യവും മറ്റൊന്നല്ല.

തീരുമാനമെടുത്തത‌് മുതിർന്ന നേതാക്കൾ: സുരേന്ദ്രൻപിള്ള
തിരുവനന്തപുരം
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ നേമത്ത‌് മുന്നണി വോട്ടുകൾ ഒട്ടും ലഭിച്ചില്ലെന്ന‌് അന്ന‌് യുഡിഎഫ‌് സ്ഥാനാർഥിയും എൽജെഡി ജനറൽ സെക്രട്ടറിയുമായ  വി സുരേന്ദ്രൻപിള്ള ദേശാഭിമാനിയോട‌് പറഞ്ഞു. കോൺഗ്രസ‌ിന്റെ വോട്ടുകൾ കൂട്ടമായി ബിജെപിക്ക‌് മറിച്ചു. കിട്ടിയത‌് വ്യക്തിപരമായി ലഭിച്ച വോട്ടാണ‌്.

വോട്ടുമറിച്ചു എന്നത‌് വെറും ആരോപണം മാത്രമല്ല. കണക്കുകളും കെപിസിസി  കമീഷന്റെ കണ്ടെത്തലുകളും ഇത‌് ശരിവയ‌്ക്കുന്നു.  കമീഷൻ റിപ്പോർട്ട‌് പുറത്തുവന്നതിനു പിന്നാലെ നടന്ന യുഡിഎഫ‌് യോഗത്തിൽ  നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയർന്നു. എന്നാൽ, അന്നത്തെ കെപിസിസി പ്രസിഡന്റ‌് വി എം സുധീരൻ ഈ ആവശ്യം ചിരിച്ചുതള്ളി.

ഒന്നും രണ്ടും പേർക്കെതിരെയല്ല, കൂട്ട നടപടി എടുക്കേണ്ടിവരുമെന്നാണ‌് സുധീരൻ പറഞ്ഞത‌്. പ്രാദേശികമായ നീക്കുപോക്കല്ലെന്നും  ഉന്നതതല തീരുമാനപ്രകാരമായിരുന്നു വോട്ടു മറിക്കൽ എന്നാണ‌് സുധീരൻ അന്ന‌് പറയാതെ പറഞ്ഞത‌്. പ്രചാരണ സമയത്ത‌് വോട്ടുമറിക്കലിന്റെ ഒരു സൂചനയുമുണ്ടായിരുന്നില്ല.
പക്ഷേ തെരഞ്ഞെടുപ്പ‌് ദിവസം രഹസ്യധാരണ മറനീക്കി. പ്രചാരണരംഗത്ത‌് സജീവമായിരുന്ന കോൺഗ്രസ‌് പ്രവർത്തകർ പൊടുന്നനെ അപ്രത്യക്ഷരായി. യുഡിഎഫ‌് ബൂത്തുകളുടെ പ്രവർത്തനം ഉച്ചയോടെ അവസാനിപ്പിച്ചു. അപകടം മണത്തെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു–- സുരേന്ദ്രൻപിള്ള പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2FstCBW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages