തിരൂർ
ദേശാഭിമാനി എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്ന സി എം അബ്ദുറഹിമാന്റെ സ്മരണാർഥം വെട്ടം പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല ആൻഡ‌് ഗ്രന്ഥാലയം ഏർപ്പെടുത്തിയ മാധ്യമ പുരസ്കാര വിതരണവും അനുസ്മരണ സമ്മേളനവും വെട്ടം ആലിശേരിയിൽ നടന്നു. അച്ചടിമാധ്യമ വിഭാഗത്തിൽ മാതൃഭൂമി ഓൺലൈൻ എഡിറ്റർ നിലീന അത്തോളിക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ലേഖകൻ ജോഷി കുര്യനും കെ വി അബ്ദുൾഖാദർ എംഎൽഎ പുരസ്കാരം സമ്മാനിച്ചു. നവോദയ മലേഷ്യ ഏർപ്പെടുത്തിയ പ്രത്യേകപുരസ്കാരം കൈരളി ടിവി ക്യാമറാപേഴ്സൺ ഷാജിലക്കും സമ്മാനിച്ചു. ചടങ്ങ് കെ വി അബ്ദുൾഖാദർ എംഎൽഎ ഉദ്ഘാടനംചെയ്തു. ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് സി എം അബ്ദുറഹിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പി ഹംസക്കുട്ടി അധ്യക്ഷനായി. നിലീന അത്തോളി, ജോഷി കുര്യൻ, ഷാജില, സി എം റജീഷ് റഹ്മാൻ, ഗഫൂർ പി ലില്ലീസ്, എൻ എസ് ബാബു, എം ശങ്കരൻ നമ്പൂതിരി, കരീം, വി പി എൻ വൈദ്യർ, നസീർ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2C2EzbD
via IFTTT
No comments:
Post a Comment