ന്യൂസിലാന്റിൽ കൊല്ലപ്പെട്ട ആൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

ന്യൂസിലാന്റിൽ കൊല്ലപ്പെട്ട ആൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി>  ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി.

കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളിൽ ആൻസി അലിയുടെ  മ‍ൃതദേഹം പൊതു ദർശനത്തിന് വെച്ചു. തുടർന്ന്‌ ആൻസിയുടെ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുപോകുന്ന മൃതദേഹം  ഉച്ചയോടെ ചേരമാൻ ജുമാമസ്ജിദ്‌ ഖബറിസ്‌ഥാനിൽ സംസ്‌കരിക്കും. 

ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി വലതുപക്ഷ ഭീകരവാദിയുടെ   വെടിയേറ്റ് വീഴുകയായിയിരുന്നു. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്ന ആൻസി. അബ്ദുൽ നാസർ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുൽ നാസറിന്‌  ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി .
 



from Kerala || Deshabhimani ​Online ​News https://ift.tt/2JzDk9X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages