പാർലമെന്റ‌് സീറ്റ‌് വിഭജനത്തിൽ ഉള്ള സീറ്റും നഷ‌്ടപ്പെട്ട‌് ഗ്രൂപ്പ‌് നാണം കെട്ടുവെന്നും നേതൃത്വത്തിന്റെ കഴിവുകേട‌് കൊണ്ടാണിത‌് സംഭവിച്ചതെന്നും ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തിൽ വിമർശം.
വയനാട‌് സീറ്റ‌് തട്ടിയെടുക്കാൻ ഉമ്മൻചാണ്ടി കാണിച്ച താൽപ്പര്യത്തിന്റെ പകുതിപോലും അത‌് നിലനിർത്താൻ രമേശ‌് ചെന്നിത്തലയും കെ സി വേണുഗോപാലും കാണിച്ചില്ലെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.കോഴിക്കോട‌് യൂത്ത‌് ഹോസ‌്റ്റലിൽ ബുധനാഴ‌്ച രാവിലെയാണ‌് ഐ ഗ്രൂപ്പ‌് നേതാക്കൾ യോഗം ചേർന്നത‌്.
ഡിസിസി മുൻ പ്രസിഡന്റ‌് അഡ്വ. വീരാൻകുട്ടി, പി എം നിയാസ‌്, ആദം മുൽസി, വടകരയിലെ സ്ഥാനാർഥി ലിസ‌്റ്റിലുണ്ടായിരുന്ന വിദ്യാ ബാലകൃഷ‌്ണൻ, ദിനേശ‌് പെരുമണ്ണ, യു വി ദിനേശ‌്മണി, കെ രാമചന്ദ്രൻ തുടങ്ങി 50 ഓളം പേരാണ‌് പങ്കെടുത്തത‌്.

കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ‌്മണ്യന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിൽനിന്ന‌് വിട്ട‌് നിൽക്കണമെന്ന‌് യോഗത്തിൽ ചിലർ ആവശ്യപ്പെട്ടു. ഇതിന്റെ സൂചന ലഭിച്ച സിദ്ദിഖ‌്, കലിക്കറ്റ‌് പ്രസ‌് ക്ലബ്ബിൽ മീറ്റ‌് ദ കാൻഡിഡേറ്റ‌് പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന കെ മുരളീധരനെ കാണാൻ ഓടിയെത്തി. മുരളിയുടെ അനുയായികളാണ‌് യോഗത്തിലുണ്ടായിരുന്നവരിൽ ഏറെയും. ഈ സാധ്യത മുന്നിൽകണ്ടാണ‌് സിദ്ദീഖ‌് മുരളീധരനെ കാണാനായത്തിയത്.
ലോക‌്സഭയിലേക്ക‌് മത്സരിക്കുന്നതിനാൽ സിദ്ദിഖ‌് ഡിസിസി പ്രസിഡന്റ‌് സ്ഥാനം ഒഴിയണമെന്നും അത‌് ഐ ഗ്രൂപ്പിന‌് ലഭിക്കണമെന്നും യോഗത്തിൽ വീരാൻകുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉറപ്പ‌് ലഭിക്കാതെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിൽ സജീവമാകേണ്ടെന്നും തീരുമാനിച്ചു.
from Kerala || Deshabhimani Online News https://ift.tt/2JF4nAS
via IFTTT
No comments:
Post a Comment