മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത നിളാ നദിക്കരയിലെ പഞ്ചായത്ത് ഓഫീസിൽ ഗാന്ധിജിയുടെ ചിത്രം മാറ്റി മുസ്ലിംലീഗ് നേതാവായിരുന്ന പാണക്കാട് ശിഹാബ് തങ്ങളുടെ പടം സ്ഥാപിച്ചു.
ലീഗ് നേതാവ് ഫൈസൽ ഇടശേരി പ്രസിഡന്റും കോൺഗ്രസ് നേതാവ് ആനി ഗോഡ് ലീഫ് വൈസ് പ്രസിഡന്റുമായ തിരുന്നാവായ പഞ്ചായത്ത് ഓഫീസിലാണ് രാഷ്ട്രപിതാവിനെ അവഹേളിച്ചത്.പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലാണ് ഗാന്ധിജിയെ മാറ്റി ശിഹാബ് തങ്ങളുടെ ഫോട്ടോ സ്ഥാപിച്ചത്. ഇവിടെയുണ്ടായിരുന്ന ഗാന്ധിജിയുടെ ഫോട്ടോ അലമാരയുടെ പിറകിലേക്ക് മാറ്റി. ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഗാന്ധി സ്നേഹികൾ നടത്തുന്ന സർവോദയ മേള തിരുന്നാവായ, തവനൂർ പഞ്ചായത്തുകളിലായാണ് നടത്താറ്. ഈ മേളയുടെ ഭാഗമായി ഗാന്ധി സ്മാരകം വൃത്തിയാക്കാൻപോലും പഞ്ചായത്ത് അധികൃതർ തയ്യാറാകാറില്ല.
from Kerala || Deshabhimani Online News https://ift.tt/2HK4uZ7
via IFTTT
No comments:
Post a Comment