നിർമാതാവ്‌ ഷഫീര്‍ സേട്ട് അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

നിർമാതാവ്‌ ഷഫീര്‍ സേട്ട് അന്തരിച്ചു

കൊച്ചി> പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം.

ആത്മകഥ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഷഫീര്‍ സേട്ട് പരുന്ത്, കഥ പറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ഖബറടക്കം ഇന്നു വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഐഷ. മക്കള്‍: ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍



from Kerala || Deshabhimani ​Online ​News https://ift.tt/2OpB83z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages