തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌ പൂർണ ആത്‌മവിശ്വാസത്തോടെ; മതനിരപേക്ഷ സർക്കാരിനായി ഇടതുപക്ഷം കൂടുതൽ സീറ്റ്‌ നേടണം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌ പൂർണ ആത്‌മവിശ്വാസത്തോടെ; മതനിരപേക്ഷ സർക്കാരിനായി ഇടതുപക്ഷം കൂടുതൽ സീറ്റ്‌ നേടണം: കോടിയേരി


തിരുവനന്തപുരം>ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പൂർണമായ ആത്‌മവിശ്വാസത്തോടെയാണ്‌ നേരിടുന്നതെന്നും മികച്ച സ്‌ഥാനാർത്ഥികളെയാണ്‌  എൽഡിഎഫ്‌ പ്രഖ്യാപിച്ചിട്ടുള്ളതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. 18 മണ്‌ഡലങ്ങളിലെ സിപിഐ എം സ്‌ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു കോടിയേരി.

2004ൽ യുഡിഎഫിന്‌ കേരളത്തിൽനിന്ന്‌ ഒരു സീറ്റ്‌ പോലും ഉണ്ടായിരുന്നില്ല. അന്ന്‌ 18 സീറ്റ്‌  നേടിയാണ്‌ എൽഡിഎഫ്‌ വിജയിച്ചത്‌. ആ വിജയമാണ്‌ കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാരിനെ  ഭരണത്തിലേറ്റിയത്‌. മോഡി സർക്കാരിനെ മാറ്റി ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെങ്കിൽ ഇടതുപക്ഷം കൂടുതൽ സീറ്റ്‌ നേടണമെന്നും കോടിയേരി പറഞ്ഞു.

എംഎൽഎമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്‌ ആദ്യത്തെ സംഭവമല്ല. 2009ൽ യുഡിഎഫിന്റെ നാല്‌ എംഎൽഎമാർ മൽസരിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ അംഗബലം വർദ്ധിപ്പിക്കാനുണ്ട്‌. അതിന്‌ യോജിക്കുന്ന സ്‌ഥാനാർത്ഥികളെയാണ്‌ തീരുമാനിച്ചത്‌. എൽഡിഎഫ്‌ യോഗം ഇന്നലെ ഈ പാനൽ അംഗീകരിച്ചതോടെ സ്‌ഥാനാർത്ഥികൾ ഏതെങ്കിലും പാർടിയുടേത്‌ മാത്രമല്ല മൊത്തം എൽഡിഎഫിന്റെ സ്‌ഥാനാർത്ഥികൾ ആയിമാറി. ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ പൂർണ വിശ്വാസമുണ്ട്‌.

ഒരു കേസിൽ രണ്ടുവർഷത്തേക്ക്‌ ശിക്ഷിക്കപ്പെട്ടാൽ മാത്രമെ തെരഞ്ഞെടുപ്പിൽ അയോഗ്യനാകൂ. കേസിൽ പ്രതിചേർക്കപ്പെടുന്നത്‌ മൽസരിക്കുന്നതിന്‌ തടസ്സമല്ല. അക്രമ രാഷ്‌ട്രീയത്തിന്റെ  ഇരയാണ്‌ പി ജയരാജൻ. പി ജയരാജനെ വീട്ടിൽ നിൽക്കുമ്പോഴാണ്‌ ‌ ആർഎസ്‌എസുകാർ  അക്രമിച്ച്‌ കൈ വെട്ടിമാറ്റിയത്‌.   അക്രമ രാഷ്‌ട്രീയത്തിനെതിരെ നിലകൊള്ളുന്നവർ പി ജയരാജന്‌ വോട്ട്‌ ചെയ്യണം. കണ്ണൂരിൽ സ്‌ഥിരം സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതൊക്കെ പാർടി അതാത്‌ സമയങ്ങളിൽ ചെയ്യും.

ഉറച്ച മണ്‌ഡലങ്ങളിലാണ്‌ ഇത്തവണ രണ്ട്‌ വനിതാ സ്‌ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്‌. പി  കരുണാകരൻ മൂന്ന്‌ തവണ എം പിയായിട്ടുള്ള ആളാണ്‌. അദ്ദേഹത്തെ സംഘടനാ പ്രവർത്തനത്തിന്‌ ആവശ്യമുണ്ട്‌. അതിനാൽ മൽസരിക്കുന്നില്ല. ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർത്ഥിയാണ്‌ വി പി സാനു. കോട്ടപിടിക്കാൻ നല്ലത് ചെറുപ്പക്കാരാണ്‌. പണ്ട്‌ എസ്‌എഫ്‌ഐ നേതാവായിരിക്കുമ്പോൾ ആണ്‌ കോട്ടയത്ത്‌ സുരേഷ്‌കുറുപ്പ്‌ അട്ടിമറി ജയം നേടിയിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2J1jBjc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages