കോട്ടയം> ലോക‌്സഭയിലേക്ക‌് മത്സരിക്കാൻ സീറ്റ‌് വേണമെന്ന‌് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യമായി പ്രഖ്യാപിച്ച പി ജെ ജോസഫിന‌് മുന്നിൽ ശേഷിക്കുന്നത‌് രണ്ട‌് വഴികൾ മാത്രം. കെ എം മാണി ചെയർമാനായ കേരള കോൺഗ്രസിൽനിന്നുള്ള വഴിപിരിയൽ . അല്ലെങ്കിൽ കീഴടങ്ങൽ. ഇതിൽ ഏത‌് വേണമെന്നതിലേക്ക‌് വിരൽ ചൂണ്ടുന്ന രണ്ട‌് നേതൃയോഗങ്ങൾ ഞായറാഴ‌്ച കോട്ടയത്തുചേരും. പകൽ 11 ന‌് നിയമസഭാ കക്ഷിയോഗവും രണ്ടിന‌് സ‌്റ്റിയറിങ് കമ്മിറ്റിയും.
കെ എം മാണിയും പി ജെ ജോസഫുമടക്കം ആറ‌് എംഎൽഎമാരും ജോസ‌് കെ മാണി എംപിയും മുൻ എംപി ജോയി ഏബ്രാഹവുമടങ്ങുന്നതാണ‌് ആദ്യ സമിതി. ഇതിൽ രണ്ട‌് സീറ്റ‌് ആവശ്യം അംഗീകരിക്കാത്ത കോൺഗ്രസ‌് നിലപാടിൽ കടുത്ത പ്രതിഷേധം ഉയരും. മറ്റ‌് കാര്യങ്ങൾ രണ്ടാമതുചേരുന്ന സ‌്റ്റിയറിങ് കമ്മിറ്റിയിലേക്ക‌് മാറ്റുമെന്ന‌് പ്രമുഖനേതാവ‌് പറഞ്ഞു.
പി ജെ ജോസഫ‌് മത്സരിക്കണമെന്ന ആവശ്യം മാധ്യമപ്രവർത്തകരോട‌് വെളിപ്പെടുത്തിയതിലെ സംഘടനാവിരുദ്ധത പ്രധാന ചർച്ചയാക്കാനാണ‌് മാണിവിഭാഗത്തിന്റെ തീരുമാനം. പി ജെയുടെ ആഗ്രഹം അദ്ദേഹം എന്തുകൊണ്ട‌് ചെയർമാനായ കെ എം മാണിയോട‌് പറഞ്ഞില്ലെന്നതും ചർച്ചയാകും.
ഇത്തരം നിലപാടിലൂടെ സംഘടനാ യോഗത്തിൽ ജോസഫിനെ ഒറ്റപ്പെടുത്തി മുന്നേറാമെന്നാണ‌് മാണിയുടെ കണക്കുകൂട്ടൽ. ഈ സമിതിയിൽ ഇവർക്ക‌് മൃഗീയ ഭൂരിപക്ഷവും ഉണ്ട‌്. മറ്റൊരു സീറ്റ‌് ആവശ്യപ്പെട്ട പാർടി കോട്ടയം വിടില്ലെന്നും ധാരണയിലെത്തി.
ആരാകണം സ്ഥാനാർഥി എന്ന ചോദ്യത്തിന‌് വിവിധ കേരള കോൺഗ്രസുകൾ 1964 മുതൽ പറഞ്ഞിരിക്കുന്ന ഉത്തരം തന്നെയാകും ഞായറാഴ‌്ചയും ഉണ്ടാകുക. തുടർന്നുള്ള എല്ലാ പിളർപ്പുകളിലേക്കും വഴിമരുന്നിട്ടിരിക്കുന്ന ആ ഉത്തരം. ‘ഏക സീറ്റിലെ സ്ഥാനാർഥിയെ നിശ‌്ചയിക്കാൻ ഈ യോഗം ചെയർമാനെ ചുമതലപ്പെടുത്തുന്നു’; അതായത‌് കെ എം മാണിയെ. അമർഷം ഉള്ളിലൊതുക്കി ജോസഫിനും മോൻസ‌് ജോസഫിനും ഞായറാഴ‌്ചയെങ്കിലും ഇത‌് അംഗീകരിക്കുകയേ വഴിയുള്ളൂ.
from Kerala || Deshabhimani Online News https://ift.tt/2J4ZyAj
via IFTTT
No comments:
Post a Comment