കുട്ടിക്കടത്ത‌് തടയാൻ ജനകീയമുന്നേറ്റം വേണം: റാണി ഹോങ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

കുട്ടിക്കടത്ത‌് തടയാൻ ജനകീയമുന്നേറ്റം വേണം: റാണി ഹോങ‌്

കോതമംഗലം> കുട്ടികളെ കടത്തി 700 കോടിയിലധികം രൂപയുടെ കച്ചവടമാണ് ലോകത്ത് നടക്കുന്നതെന്ന് റാണി ഹോങ്. ഓരോ  എട്ട് മിനിറ്റിലും ഒരാേ കുട്ടി വീതം  കടത്തപ്പെടുന്നതായും എംഎ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണയോഗത്തിൽ  റാണി ഹോങ്‌ പറഞ്ഞു.

കേരളത്തിൽ ജനിച്ച് ഏഴാം വയസ്സിൽ കുട്ടിക്കടത്തിന് വിധേയയായി ദുരിത ജീവിതസാഹചര്യങ്ങളെ അതിജീവിച്ച റാണി ഇതിനെതിരെ  പ്രവർത്തിക്കുന്ന യുഎൻ സംഘടനയുടെ ഗുഡ‌്‌വിൽ അബാസഡറായി പ്രവർത്തിച്ചുവരികയാണ്. വിദ്യാഭ്യാസവും ബോധവൽക്കരണവും കുട്ടിക്കടത്തിനെ തടയും. ഇതിനായി ജനകീയ മുന്നേറ്റവും അനിവാര്യമാണ്. കുട്ടിക്കടത്തിന് വിധേയമാകുന്നവരുടെ പുനരധിവാസത്തിന് പിന്തുണ ആവശ്യപ്പെട്ട റാണി ഹോങ് തുടർന്ന‌് വിദ്യാർഥികളുമായി സംവദിച്ചു.

കുട്ടിക്കടത്തിന് വിധേയരാകുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനും റാണി ഹോങ് നടപ്പാക്കുന്ന പദ്ധതി ഇന്ത്യയിൽ ആദ്യമായി കോതമംഗലം മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സ്ഥാപനങ്ങളിൽ  നടപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരായ ഡോ. സോളി ജോർജ്, ഡോ. ഡെൻസിലി  ജോസ്, പ്രഭാവതി നമ്പ്യാർ, ബെന്നി അലക‌്സാണ്ടർ  എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2GUyCBx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages