ന്യൂഡൽഹി> ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക വൈകിട്ട് ഏഴിന് പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാത്രിയാണ് പട്ടികക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചത്. സീറ്റിന് വേണ്ടിയുള്ള വടംവലിയാണ് സ്ഥാനർത്ഥി പ്രഖ്യാപനം വൈകിക്കുന്നത്.
തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കും മുതിർന്ന നേതാക്കളായ എം ടി രമേശിനും പി കെ കൃഷ്ണദാസിനും സീറ്റ് ലഭിച്ചിട്ടില്ല.
രണ്ടാഴ്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.
from Kerala || Deshabhimani Online News https://ift.tt/2FpUcvv
via IFTTT
No comments:
Post a Comment