തൃശൂർ
എഴുത്തുകാരി അഷിത (63) അർബുദരോഗബാധയെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കുറച്ചുകാലമായി അർബുദരോഗബാധിതയായി ചികിത്സയിലായിരുന്ന അഷിതയെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്‌ച അർധരാത്രിയായിരുന്നു അന്ത്യം.
തൃശൂർ പഴയന്നൂർ സ്വദേശിയാണ്. ഡോ. കെ വി രാമൻകുട്ടിയാണ് ഭർത്താവ്. മകൾ: ഉമ. മരുമകൻ: ശ്രീജിത്ത്. കവിതകൾ, ബാലസാഹിത്യ കൃതികൾ, ആത്മീയഗ്രന്ഥങ്ങൾ തുടങ്ങിയവ രചിച്ചിട്ടുണ്ട്. വിസ്‌മയ ചിഹ്നങ്ങൾ, അഷിതയുടെ കഥകൾ, അപൂർവ വിരാമങ്ങൾ തുടങ്ങിയവ പ്രധാനകൃതികളാണ്. ഇടശ്ശേരി പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2UabyoB
via IFTTT
No comments:
Post a Comment