വിമാനത്താവള കൈമാറ്റത്തിന്‌ പിന്നിൽ വൻ അഴിമതി: എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

വിമാനത്താവള കൈമാറ്റത്തിന്‌ പിന്നിൽ വൻ അഴിമതി: എ വിജയരാഘവൻ

തിരുവനന്തപുരം> തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വ്യക്‌തിക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫ്‌  നേതൃത്വത്തിൻ രാജ്ഭവന് മുന്നിൽ  ജനപ്രതിനിധികളും ബഹുജനങ്ങളും  സത്യഗ്രഹം നടത്തി. എൽഡിഎഫ്‌  കൺവീനർ എ വിജയരാഘവൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്‌തു.
 
തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം വൻകിട കോർപറേറ്റിന‌് കൈമാറുന്നതിന‌് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന‌്  എ വിജയരാഘവൻ പറഞ്ഞു.



വിമാനത്താവള നടത്തിപ്പിൽ യാതൊരു മുൻപരിചയവുമില്ലാത്ത അദാനിക്ക‌് വിമാനത്താവളം തീറെഴുതുന്നതിന‌് പിന്നിൽ വലിയ അഴിമതിയുണ്ട‌്. അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം പോകുമെന്ന‌് ഉറപ്പായ ബിജെപി നേതൃത്വം അദാനിക്ക‌് കൊടുക്കാനുള്ളത‌് നേരത്തെ കൊടുത്തിരിക്കുകയാണ‌്. പൊതുമുതൽ സ്വകാര്യ മുതലാളിക്ക‌് വിറ്റുതുലയ‌്ക്കാനുള്ള നീക്കത്തിൽ കോൺഗ്രസിനും ബിജെപിക്കുമൊന്നും ഒരു പ്രതിഷേധവുമില്ല. ശശി തരൂൾ ഉൾപ്പടെയുള്ളവർ ഇതിനെതിരായി സമസാരിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ‌്ക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ അഭിപ്രായക്കരാണെന്നും അദ്ദേഹം പറഞ്ഞു. 



from Kerala || Deshabhimani ​Online ​News https://ift.tt/2EUX0AC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages